Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിസിഎൻഎകെ: സഹോദരിമാർക്കായി പ്രത്യേക സെക്ഷനുകൾ

PCNAK2018

ന്യൂയോർക്ക്∙ ജൂലൈ മാസം 5 മുതൽ 8 വരെ സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ നടക്കുന്നതായ 36-ാം പെന്തക്കോസ്തൽ കോൺഫറൻസിൽ സഹോദരിമാർക്കായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ശനിയാഴ്ച രാവിലെയുമായി പ്രത്യേക സെക്ഷനുകൾ ക്രമീകരിച്ചിരിക്കുന്നു.

വളരെ പ്രാർത്ഥനയോടും ഐക്യതയോടും കൂടി നടത്തപ്പെടുന്നതായ ഈ കോൺഫറൻസിൽ  സഹോദരിമാർക്ക് ഒരുമിച്ച് കടന്നുവന്ന് ദൈവത്തെ ആരാധിക്കുവാനും അനുഗ്രഹം പ്രാപിക്കാനും ഇടയാകുന്ന തരത്തിലാണ് ഈ സെക്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ മീറ്റിങ്ങുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അനുഗ്രഹിക്കപ്പെട്ട ദൈവദാസിമാർ കടന്നുവന്ന് വചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. 

പിസിഎൻഎകെ സമ്മേളനത്തിൽ ആദ്യമായിട്ട് കടന്നുവന്ന് ദൈവവചനം ഘോഷിക്കുന്ന പ്രഫസർ മായാ ശിവകുമാർ, സഹോദരിമാരായ ജെസി സാജു മാത്യു, സൗധാ സുരേഷ് എന്നിവർ ഏവരുടെ പ്രഭാഷണം ഏവർക്കും അനുഗ്രഹകരമായി തീരുമെന്നു നാഷണൽ ലേഡീസ് കോർഡിനേറ്റർ ആഷാ ഡാനിയേൽ അറിയിച്ചു. 

നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കടന്നുവരുന്ന സഹോദരിമാർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് റജിസ്റ്റർ ചെയ്ത് കോൺഫറൻസിൽ പങ്കാളികൾ ആകണമെന്ന് കോൺഫറൻസിന്റെ നാഷണൽ ഭാരവാഹികളായ പാസ്റ്റർ ബെഥേൽ ജോൺസൺ, വെസ്‌ലി മാത്യു, ബാബുക്കുട്ടി ജോർജ്, ഷോണി തോമസ്, പാസ്റ്റർ തോമസ് ഇടിക്കുള, ആഷാ ഡാനിയേൽ എന്നിവർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.