Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്സിറ്റി ജർണലിസം പ്രൊഫസർ

 പി. പി. ചെറിയാൻ
raju-narisetti-reed

ന്യുയോർക്ക്∙ ഇന്ത്യൻ അമേരിക്കൻ വംശജനായ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയാ എക്സിക്യൂട്ടീവ് രാജു നരിസേട്ടിയെ കൊളംമ്പിയ യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ബിസിനസ് ജർണലിസം പ്രൊഫസറായി നിയമിച്ചു. കൊളംമ്പിയ യൂണിവേഴ്സിറ്റി ജർണലിസം സ്കൂൾ ജൂൺ നാലിനു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിയമനം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യൻ അമേരിക്കൻ ജർണലിസ്റ്റുകൂടിയായ രാജുവിന് ബിസിനസ് ജർണലിസത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് യൂണിവേഴ്സിറ്റിയുടെ ന്യൂസ് റിലീസിൽ ചൂണ്ടികാണിക്കുന്നു. ഡിജിറ്റൽ ജേർണലിസത്തിൽ ലോകോത്തര നിലവാരം പുലർത്തുന്ന കൊളംമ്പിയ ബിസിനസ്സ് സ്കൂളിൽ ലഭിച്ച നിയമനം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അംഗീകാരത്തിനർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയക്കാൻ ശ്രമിക്കുമെന്നും രാജു പറഞ്ഞു.

raju-narisetti

1966 ൽ ഹൈദരാബാദിലായിരുന്നു രാജുവിന്റെ ജനനം. ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജു ന്യൂസ് കോർപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റ്, മാനേജിങ് എഡിറ്റർ (വാഷിങ്ടൻ പോസ്റ്റ്) വാൾസ്ട്രീറ്റ് ജേർണൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2007 ൽ വേൾഡ് ഇക്കണോമിക്ക് ഫോറം രാജുവിനെ യങ് ഗ്ലോബൽ ലീഡറായി തിരഞ്ഞെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.