Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോയി ആന്റണി ഫെസിലിറ്റീസ് ആൻഡ് അക്കമഡേഷൻ കോ ചെയർ,മത്തായി പി. ദാസ് മെഡിക്കൽ ടീമിന്റെ ചെയർ

cochairs

ന്യൂയോര്‍ക്ക്∙ ജൂലൈ 5,6,7 തീയതികളില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ഫെസിലിറ്റീസ് ആൻഡ് അക്കമഡേഷൻ കോ ചെയർ ആയി റോയി ആന്റണിയേയും മെഡിക്കൽ ടീമിന്റെ ചെയർപേഴ്സൺ ആയി മത്തായി പി. ദാസിനെയും  തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്  എന്നിവര്‍ അറിയിച്ചു.

റോയി ആന്റണി കേരളാ യൂണിവേഴ്സിറ്റിയിൽ ലക്ചർ, കേരള കൗമുദി, ദീപിക എന്നീ പത്രങ്ങളിൽ ജേണലിസ്റ്റ് ആയി ജോലി നോക്കിയിട്ടുള്ള അദ്ദേഹം ഡാവിതാ മെഡിക്കൽ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി നോക്കുന്നു. ഹഡ്സൺ വാലി മലയാളി അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള  മത്തായി പി  ദാസ് സെവൻ ബോറോ എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകൻ കൂടിയാണ്.

ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കാൻ ഫിലഡഫിയയിലെ മലയാളി സമൂഹം ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ തന്നെ പുരോഗമിച്ചു വരികയാണ്. ഒരുപാടു കമ്മിറ്റികൾ കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. 

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ  അമേരിക്കാന്‍ മലയാളികളെയും ഫിലഡല്‍ഫിയായില്‍ നടക്കുന്ന മലയാളി മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്, എക്‌സ്.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.