Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗത്ത് വെസ്റ്റ്‌ ബ്രദറൺ കോൺഫറൻസ് സമാപിച്ചു

SWBC-message-by-Samuel-Thomas-and-translation-by-Santhosh-Thomas

ഹൂസ്റ്റൺ ∙ മുപ്പത്തി മൂന്നാമത് സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസ് ജൂൺ 8 മുതൽ 10 വരെ ഡെന്റണിലുള്ള ക്യാംപ് കോപ്പാസ് റിട്രീറ്റ് സെന്ററിൽ അനുഗ്രഹകരമായി നടന്നു. ക്രിസ് ഷോർഡർ, ഡിട്രോയിറ്റ്, സാമുവേൽ തോമസ് മധുര, സന്തോഷ് തോമസ് ജാംധാര എന്നിവരായിരുന്നു മുഖ്യപ്രഭാഷകർ. ഹബക്കുക്ക് പുസ്തകത്തെ അടിസ്ഥാനമാക്കി ചിന്താക്കുഴപ്പമുള്ള സമയത്ത് ശക്തമായ വിശ്വാസം എന്നതായിരുന്നു മുഖ്യ പ്രസംഗ വിഷയം. ഞായറാഴ്ച നടന്ന സമാപനയോഗത്തിൽ സാമുവൽ തോമസ് വചനത്തിൽ നിന്നു സംസാരിച്ചു.

പ്രധാനപ്പെട്ട പ്രസംഗകരെ കൂടാതെ കേരളത്തിൽ നിന്നു സണ്ണി റ്റി. ഫിലിപ്പ്, പി.ഇ.സാംകുട്ടി, ജിജു നൈനാൻ, ബാബു തോമസും, കാനഡായിലെ ടൊറന്റോയിൽ നിന്നു ഫിലിപ്പ് ഫിലിപ്പ്സണും കോൺഫറൻസിൽ പങ്കെടുത്തു. സണ്ണി റ്റി. ഫിലിപ്പ് പത്തനംതിട്ട ബൈബിൾ കോളേജിനെക്കുറിച്ചും, പി. ഇ. സാംകുട്ടി കെഇഎം ഫണ്ടിനെക്കുറിച്ചും ജിജു നൈനാൻ തൃശൂർ രഹബോത്തിനെക്കുറിച്ചു മറ്റുള്ളവർ അവരുടെ പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു.

സഹോദരന്മാരുടെ മീറ്റിംങ്, സഹോദരിമാരുടെ മീറ്റിങ്, ടാലന്റ് ടൈം, യൂത്ത് മീറ്റിംങ്, കുട്ടികളുടെ മീറ്റിങ് എന്നിവ കോൺഫറൻസിൽ ഉണ്ടായിരുന്നു.

സാമുവേൽ തോമസ് സെക്രട്ടറി, അലക്സാണ്ടർ ഡാനിയേൽ ട്രഷറർ, ജയേഷ് കുര്യാക്കോസ് അസിസ്റ്റന്റ് ട്രഷറർ, ജെറി മോഡിയിൽ യൂത്ത് കോർഡിനേറ്ററായും  പ്രവർത്തിച്ചു. ഫിലിപ്പ് ആൻഡ്രൂസ്, ജെറി മോഡിയിൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷകൾ നടന്നു. കോൺഫറൻസിന്റെ ഭാരവാഹികളോടൊപ്പം റോജി വർഗീസ്, എം.ഒ. മോഹൻ മറ്റ് കമ്മിറ്റി അംഗങ്ങളും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു. റീജിയണൽ കോൺഫറൻസായ സൗത്ത് വെസ്റ്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ധാരാളമാളുകൾ പങ്കെടുത്തു. കോൺഫറൻസിനോടൊപ്പം വിശ്വാസികൾക്ക്  റിക്രിയേഷനും ക്രമീകരിച്ചിരുന്നു എന്നുള്ളത് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രത്യേകതയായിരുന്നു. കോൺഫറൻസിന്റെ തൽസമയ സംപ്രേക്ഷണം ജേക്കബ് സാം നിർവ്വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.