Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യോങ്കേഴ്സ് മലയാളി അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

YMA-Charity4

ന്യുയോർക്ക്∙ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ഗവ. യുപി സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു.  സ്കൂളിൽ നടന്ന ലളിതമായ ചടങ്ങ് ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. അഡ്വ. മറിയാമ്മ, ബാബു, അനിൽ, സൈമൻ, ജിതിൻ എന്നിവർ സംസാരിച്ചു.

YMA-charity1

യോങ്കേഴ്സ് മലയാളി അസോസിയേഷൻ എല്ലാ വർഷവും ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. അസോസിയേഷൻ അംഗങ്ങൾ വിവിധ പരിപാടികളിലൂടെ സമാഹരിക്കുന്ന ഫണ്ട്, കേരളത്തിലെ അർഹരായ അനാഥാലയങ്ങൾ, സ്കൂളുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ എന്നിവർക്കായി വിതരണം ചെയ്തു വരുന്നു.

YMA-Chairty5

യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി പ്രദീപ് നായർ, ട്രഷറർ മോട്ടി ജോർജ്, വൈസ് പ്രസിഡന്റ് സഞ്ചയ് കുറുപ്പ്, ജോ. സെക്രട്ടറി മാത്യു പി. തോമസ്, ജോ. ട്രഷറർ വിജയൻ കുറുപ്പ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സുരേഷ് നായർ, ബോർഡ് അംഗങ്ങളായ ജോഫ്രിൻ ജോസ്, ഷോബി ഐസക്, തോമസ് മാത്യു, ബെൻ കൊച്ചീക്കാരൻ എന്നിവർ നേതൃത്വം നൽകി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.