Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒൻപതു മണിക്കൂർ മണ്ണിനടിയിൽ കിടന്ന കുഞ്ഞിനു പുനർജന്മം

പി. പി. ചെറിയാൻ
baby-in-woods

മൊണ്ടാന∙ മൊണ്ടാന ലൊലൊ ഹോട്ട് സ്പ്രിംഗ്സിൽ ഒൻപതു മണിക്കൂറുകളോളം മണ്ണു മൂടി കിടന്നിരുന്ന അഞ്ചു മാസം  പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.ജൂലൈ 7 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.  ആരോ ഒരാൾ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിച്ചർന്നത്. പൊലീസിനെ കണ്ട് ഇയാൾ അവിടെ നിന്നും സ്ഥലം വിട്ടു.

ഫ്രാൻസിസ് കാർട്ടൺ ക്രോലി (32) യുടെ കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞിനെ ഇതിനകം കാണാതായതായി പൊലീസിനു വിവരം ലഭിച്ചു. ഫ്രാൻസിസ് ആയിരുന്നു ബഹളം വച്ചതെന്നു തിരിച്ചറിഞ്ഞതോടെ കുട്ടിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ അവിടെ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്നു മനസ്സിലായി. 

ആറു മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനിടയിൽ കുഞ്ഞിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് പൊലീസ് എത്തി. മുഖം മണ്ണിലമർന്ന് മരച്ചില്ലകളും മറ്റും കൊണ്ടു മൂടി കിടന്നിരുന്ന കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യമായി കഴിയുന്നുവെന്നും,  പ്രാഥമിക ചികിത്സയ്ക്കുശേഷം ചൈൽഡ് ആന്റ് ഫാമിലി സർവ്വീസിനു കുഞ്ഞിനെ വിട്ടു കൊടുത്തതായും പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത ഫ്രാൻസിസിനെ 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.