Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഭാര്യയേയും മൂന്നു കുട്ടികളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

 പി. പി. ചെറിയാൻ
edwards-family

ഡെലവയർ ∙ ഡെലവയർ പ്രിൻസസ് കോർണറിലുള്ള വീട്ടിൽ അഞ്ചു പേർ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.മാത്യു എഡ്‍വേർഡ് (42) ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണു കൊല്ലപ്പെട്ടത്.

പിതാവ് മാത്യു എഡ്‍വേർഡ് നാലു  പേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

edwards-family-1

ജൂലൈ 9 തിങ്കളാഴ്ച വീട്ടിൽ നിന്നും ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് എത്തിച്ചേർന്നു പൊലീസ് വീടിന്റെ മുകൾ നിലയിലാണ് അഞ്ചു പേരും വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മൃതദേഹങ്ങൾ തുടർന്ന് ആശുപത്രിയിലേക്ക്  മാറ്റി. വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളും ജോലി നഷ്ടപ്പെട്ടതുമാണു മാത്യുവിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മക്കളെ വളരെയധികം സ്നേഹിക്കുന്ന മാതാവായിരുന്നു ജൂലിയെന്നും പേർ വെളിപ്പെടുത്താനാകാത്ത അയൽവാസി പറഞ്ഞു. ഡലവയർ ഡിവിഷൻ ഓഫ് ഫോറൻസിക് സയൻസ് നടത്തിയ ഓട്ടോപ്സിയിൽ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.