Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ അമേരിക്കൻ റിപ്പോർട്ടർമാരായ സന്ധ്യക്കും അശ്വിനും ജേർണലിസം അവാർഡ്

പി. പി. ചെറിയാൻ
sandya-aswin

ഷിക്കാഗോ∙ ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റുകളായ സന്ധ്യ കമ്പംപാട്ടി, അശ്വിൻ ശേഷാഗിരി എന്നിവർക്ക് 2018 ലെ ജെറാൾഡ് ലൂപ്പ് അവാർഡ് നൽകി ആദരിച്ചു. ന്യുയോർക്ക് ടൈംസിലെ ഡപ്യൂട്ടി എഡിറ്റർ അശ്വിനും പ്രൊ പബ്ലിക്ക് ഇല്ലിനോയ്സ് ഡാറ്റാ റിപ്പോർട്ടർ സന്ധ്യക്കുമാണ് മാധ്യമ രംഗത്തെ ഉയർന്ന ബഹുമതി ലഭിച്ചത്.

ബിസിനസ്, ഫിനാ‍ൻസ്, ഇക്കണോമി തുടങ്ങിയ വിഷയങ്ങളെ കുറിച്ചു പഠിച്ചു റിപ്പോർട്ടുകൾ സമർപ്പിച്ച ഇരുവർക്കും ജൂൺ 24 ന് ന്യൂയോർക്ക് കേപിറ്റെയ് ലിൽ നടന്ന ബാഗ്വറ്റിലാണ് അവാർഡുകൾ സമ്മാനിച്ചത്. അശ്വിൻ യുസി ബർക്കിലിയിൽ നിന്നുള്ള ജേർണലിസ്റ്റ് ഗ്രാജ്യുവേറ്റാണ്. സന്ധ്യ ഒഹായൊ യൂണിവേഴ്സിറ്റി ഇ ഡബ്ല്യു സ്ക്രിപ്സ് ജേർണലിസം സ്കൂളിൽ നിന്നാണ് ബിരുദം നേടിയത്.

രണ്ടു തലങ്ങളായി നടന്ന മത്സരത്തിൽ ലഭിച്ച 470 എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 1957 ൽ ജെറാൾഡ് ലൂപ്പാണ് ബിസിനസ് ജേർണലിസത്തിനുവേണ്ടി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.