Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആഫ്രിക്കന്‍ രാജ്യങ്ങള്‍ മലയാളി പ്രവാസികള്‍ക്ക് പുതിയ മേച്ചില്‍പ്പുറം: രമേശ് ചെന്നിത്തല

ramesh

ഫിലഡല്‍ഫിയ∙ ലോകത്തിലെ മലയാളികളുടെ പുതിയ മേച്ചില്‍പ്പുറമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫൊക്കാന കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങള്‍ 'ഇന്‍വെസ്റ്റ് മന്ത്ര' എന്നതിനു പിന്നാലെ പോയതിനാല്‍ പല രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നു. സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ മറ്റു കുടിയേറ്റക്കാരെ തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ വിദേശികള്‍ തഴയപ്പെടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ സമൂഹത്തെയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവാസി മന്ത്രാലയം തന്നെ ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിചയപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.