Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികളെ ആദരിച്ചു

award-1

ഷിക്കാഗോ∙ ജൂണ്‍ 9ന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഈവര്‍ഷം വളരെ മികച്ച വിജയത്തോടെ ഹൈസ്കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 17 കുട്ടികളെ ഐഇഎഫ് ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പെന്‍സില്‍വേനിയ അഞ്ചാം ഡിസ്ട്രിക്ട് സെനറ്റര്‍ ജോണ്‍ പി. സബാറ്റിന ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നൽകി.

ഇതുകൂടാതെ വളരെ പ്രശംസനീയമായ സെനറ്ററുടെ ഗുഡ് സിറ്റിസണ്‍ അവാര്‍ഡ് അദ്ദേഹം അഖില ബെന്നി, എലിസബത്ത് പ്രസാദ്, സാമുവേല്‍ മാത്യു, സിമി ജോസഫ് എന്നീ വിദ്യാർഥികള്‍ക്ക് നല്‍കി. അതൊടൊപ്പം സ്‌കോളര്‍ഷിപ്പുകള്‍, കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡുകള്‍ എന്നിവ മികവ് കാട്ടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഎഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ നല്‍കി. 14 വിദ്യാർഥികള്‍ ഹൈസ്കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്തു. ഒരു വിദ്യാര്‍ഥി ബിരുദ പഠനം പൂര്‍ത്തീകരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ചു. 

award

നിലവിലുള്ള വിദ്യാർഥി അംഗങ്ങളെ കൂടാതെ പൂര്‍വ്വ വിദ്യാർഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പരിപാടി ആവിഷ്കരിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റർമാരായ ആന്‍ ഇടിച്ചാണ്ടി,. ഗ്രേയ്‌സണ്‍ കളത്തില്‍, മോണിക്ക ജസ്റ്റീന്‍, സോണ മാത്യു, പുന്നൂസ് ചെറിയാന്‍ തുടങ്ങിയ സീനിയര്‍ വിദ്യാര്‍ഥികളായിരുന്നു. സെനറ്റര്‍ സബാറ്റിനയുടെ സാന്നിധ്യവും സഹകരണവും എല്ലാ ഐഇഎഫ് അംഗങ്ങള്‍ക്കും പ്രചോദനമായി പരിപാടി സമാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.