Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാനഡയിലെ ക്യുബെക്ക് പ്രവിൻസിൽ മാത്രം 70 പേർ സൂര്യതാപമേറ്റു മരിച്ചു

 പി.പി.ചെറിയാൻ
Heat-wave

ക്യുബെക്ക് (കാനഡ) ∙ കാനഡയിലെ ക്യുബെക്ക് പ്രവിൻസിൽ ജൂലൈ ആദ്യവാരം സൂര്യതാപമേറ്റ്  70 പേർ മരിച്ചതായി കനേഡിയൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മോൺട്രിയാൽ സിറ്റിയിൽ മാത്രം 34 പേർ മരണമടഞ്ഞതായി കാനഡ ആരോഗ്യവകുപ്പു മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മോൺട്രിയായിലെ ഫ്യുണറൽ ഹോമുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുവാൻ സ്ഥലമില്ലാത്തതിനാൽ സ്റ്റോറേജുകളിലേക്ക് മാറ്റുകയാണ്.

heat1

60 വയസ്സിന് മുകളിലുള്ളവരും കഠിന രോഗങ്ങൾക്ക് അടിമപ്പെട്ടവരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ശീതികരണ സംവിധാനങ്ങൾ ഇല്ലാത്തതും മരണസംഖ്യ വർധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്ന് സിറ്റി പബ്ലിക്ക് ഹെൽത്ത് ഓഫിസ് അറിയിച്ചു.

മുൻപ് ശക്തമായ ചൂടിൽ മോൺഡ്രിയാലിൽ 2010 ൽ നൂറു പേരാണു മരിച്ചത്. ശൈത്യ മേഖലയെന്ന് അറിയപ്പെടുന്ന കാനഡയിൽ പോലും സൂര്യ താപമേറ്റു മരിക്കുന്നുവെന്നത് ആഗോള താപവൽക്കരണത്തിന്റെ ഭാഗമായാണെന്നു കരുതപ്പെടുന്നു.

ജൂലൈ ആദ്യവാരം അവസാനിച്ചതോടെ ചൂടിന് അൽപം ശമനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ 82 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്. ശക്തമായ ചൂടിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളിലുള്ള എയർകണ്ടീഷനിങ് സംവിധാനം പരിശോധിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.