Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂജഴ്സിയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരൻ മടങ്ങിയത് ഒരു മില്യൻ ഡോളറുമായി

പി. പി. ചെറിയാൻ
bigmoney

ന്യൂജഴ്സി∙ പ്രദീപ് കുമാർ ന്യൂജഴ്സിയിൽ സന്ദർശനത്തിനെത്തിയത് കുടുംബാംഗങ്ങളെ കണ്ടു സൗഹൃദം പുതുക്കുന്നതിനാണ്. ഒരു മില്യന്‍ ഡോളറിന്റെ ലോട്ടറി അടിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ബെർഗൻകൗണ്ടി ബെർഗൻഫീൽഡ് വാഷിങ്ടൻ അവന്യുവിലുള്ള സെവൻ ഇലവനിൽ സാധനങ്ങൾ  വാങ്ങുവാൻ കയറിയപ്പോൾ ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. സെവൻ ഇലവൻ കടയുടമ പ്രദീപ് കുമാറിന്റെ മുന്നിൽ വച്ചു തന്നെ ടിക്കറ്റ് നമ്പർ ഉരച്ചു നോക്കി. ഈ ദിവസത്തെ ഭാഗ്യവാൻ ആരാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് പരിശോധിച്ചത്. നമ്പറിനു മുകളിൽ പൊതിഞ്ഞിരുന്നതു തുടച്ചു മാറ്റിയപ്പോൾ തെളിഞ്ഞു വന്നത്  100000 മില്യൻ ഡോളറിന്റെ സമ്മാനം. ജാക്ക്പോട്ട് പ്രൈസ് കിട്ടിയതറിഞ്ഞു കുമാറിനു തന്റെ സന്തോഷം അടക്കാനായില്ല.

സമ്മാന ടിക്കറ്റുമായി ട്രെന്റനിലുള്ള ലോട്ടറി ആസ്ഥാനത്തെത്തി സമ്മാന നമ്പർ പരിശോധിച്ചു ഉറപ്പു വരുത്തി. പണം ലഭിക്കുന്നതിനാവശ്യമായ രേഖകൾ പൂർത്തിയാക്കുന്നതിനു ചില ദിവസങ്ങൾ കൂടി വേണം എന്തായാലും സമ്മാന തുക ഉപയോഗിച്ചു ഒരു പുതിയ വീടുവാങ്ങണമെന്നാണ് കുമാർ ആഗ്രഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.