Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി വോട്ട് അരികെ; ബിൽ ലോക്സഭ പാസാക്കി

pravasi-vote

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമരൂപം നൽകിയിരുന്നു. എന്നാൽ, പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം കൂടുതൽ അടുത്തായി.

നിലവിൽ വിദേശ ഇന്ത്യാക്കാർക്ക് തങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്. എന്നാൽ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ കഴിയൂ. ഇതിനെതിരെ ദുബായിലെ സംരംഭകൻ ഡോ. വി.പി. ഷംഷീർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രവാസികൾക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ജനപ്രതാനിധ്യ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തത് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് ബിൽ സഭയുടെ പരിഗണനയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. വിദേശ ഇന്ത്യാക്കാരുടെ വോട്ടുകൾ സ്വാധീനിക്കപ്പെടാൻ ഇടയാകുമെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇന്ത്യൻ ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോൾ പ്രവാസി ഇന്ത്യാക്കാരെ എന്തിന് അവിശ്വസിക്കണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.