Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മതവിശ്വാസത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ച കുഞ്ഞു മരിച്ചു: മാതാപിതാക്കളെ അറസ്റ്റ് ചെയ്തു

പി. പി. ചെറിയാൻ
baby

മിഷിഗൻ∙ മതവിശ്വാസത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു പത്തുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച കേസിൽ മാതാപിതാക്കളായ സേത്ത് വെൽച്ചു (27) ടാറ്റിയാന ഫസരി (27) എന്നിവർക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുക്കുന്നതിന് കോടതി ഉത്തരവിട്ടു.

baby-parents

കഴിഞ്ഞ ദിവസം അബോധവസ്ഥയിലായ കുഞ്ഞിനെ പൊലീസ് എത്തി പരിശോധിച്ചപ്പോൾ നിർജീവാവസ്ഥയിലായിരുന്നുവെന്നാണ് കെന്റ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ കുഞ്ഞു മരിച്ചതായും ഷെറിഫ് പറഞ്ഞു. പ്രായത്തിനൊത്ത ശരീര ഭാരം കുഞ്ഞിനുണ്ടായിരുന്നില്ലെന്നും പോഷകാഹാര കുറവുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ തന്നെ സമ്മതിക്കുന്നു. ചികിത്സകളിലോ, ഡോക്ടർമാരിലൊ വിശ്വാസമില്ലാതിരുന്ന ഇവർ വിവരം പുറത്തറിയ്ക്കാതിരുന്നത് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിനെ ഭയന്നായിരുന്നു.

baby-parents-1

ഇവരുടെ രണ്ടും നാലും വയസ്സുള്ള കുട്ടികളെ സിപിഎസ് കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ ജലാംശകുറവും, പോഷകാഹാര കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ ഇരുവരേയും അറസ്റ്റു ചെയ്യുകയായിരു ന്നു. പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസാണിത്.

വീടിനകത്തും പുറത്തും വേദവാക്യങ്ങൾ കൊണ്ടു അലങ്കരിച്ചിരുന്ന ഇവർ ദൈവ വിശ്വാസികളാണെന്നാണ് അവകാശപ്പെടുന്നത്. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ലെന്നും ഇവർ വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.