Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസ് കോൺഗ്രസിലേക്ക് ആദ്യമായി മുസ്‌ലിം വനിതയ്ക്ക് സാധ്യത

പി. പി. ചെറിയാൻ
rashida22

ന്യൂയോർക്ക്∙ യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതാ സ്ഥാനാർഥി പ്രൈമറിയിൽ വിജയിച്ചു. യുഎസ് കോൺഗ്രസിൽ എത്തുമെന്ന് ഉറപ്പായി. മിഷിഗണിൽ നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ ബ്രിൻണ്ടാ ജോൺസിനെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം റഷീദ ട്‌ലേബ് കരസ്ഥമാക്കിയത്.

rashida-tlaib

നവംബറിൽ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായ റഷീദയ്ക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിർത്തിയിട്ടില്ലാ എന്നതാണ് ഇവരുടെ വിജയം സുനിശ്ചിതമാക്കിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത വിമർശകയായ ഇവർ ട്രംപിന്റെ ട്രാവൽ ബാൻ അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. 2008 മുതൽ 2014 വരെ മിഷിഗൺ ഹൗസ് പ്രതിനിധിയായും ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

rashida2

ഷുഗർ ലൊ സെന്റർ ഫോർ ഇക്കണോമിക്ക് ആൻഡ് സോഷ്യൽ ജസ്റ്റിസ് അറ്റോർണിയാണ് റഷീദാ. രണ്ടു വർഷം മുമ്പ് ട്രംപിന്റെ ഫണ്ടു കളക്ഷനുമായി ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങി ഉച്ച ഭക്ഷണത്തിനെത്തിയ റഷീദയെ ട്രംപിനെതിരെ മുദ്രവാക്യം വിളിച്ചതിനു ബലമായി ഹാളിൽ നിന്നും ഇറക്കിവിട്ടിരുന്നു.

പലസ്തീൻ പൗരൻമാരാണ് റഷീദയുടെ മാതാപിതാക്കൾ. ഡിട്രോയ്റ്റിലാണ് റഷീദയുടെ ജനനം. പ്രൈമറിയിൽ വിജയിച്ചതിനുശേഷം ഇവരുടെ ട്വിറ്റർ സന്ദേശത്തിൽ തനിക്കു ലഭിച്ച അസുലഭ അവസരത്തിന് നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.