Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൊസാഞ്ചൽസ് സിറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

losangelas

ലൊസാഞ്ചൽസ്∙ സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും കൊണ്ടാടി. 20-നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍കൊടിയേറ്റ് നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ഷിന്റോ, ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. ബെന്നി ആയത്തുപാടം, ഫാ. ജിജോ വാഴപ്പിള്ളി, ഫാ. സിജു മുടക്കോടില്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, ഫാ. ബെര്‍ണാഡ്, ഫാ. മനോജ് എന്നിവര്‍ ആത്മീയനേതൃത്വംനല്‍കി. 

നവനാള്‍ നൊവേനയുടെ സമാപനദിവസമായ 28-നു വൈകിട്ട് 4 നു ഫാ. സിബി കൊച്ചീറ്റത്തോട്ട് ആഘോഷമായ ദിവ്യബലി, ലദീഞ്ഞു, നൊവേന എന്നിവയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു യൂണിറ്റ് അടിസ്ഥാനത്തില്‍ നടന്ന ആത്മീയ കലാസദ്യ ഏവര്‍ക്കും ഏറെ ആസ്വാദ്യകരമായിരുന്നു. 

losangelas1

നവനാള്‍ നൊവേനാദിനങ്ങളില്‍ ബലിമധ്യേ  വൈദികര്‍ ഇടവകമധ്യസ്ഥയില്‍ പ്രശോഭിച്ചിരുന്ന ദൈവസ്‌നേഹം, പരസ്‌നേഹം, വിനയം, വിശ്വാസം, സമര്‍പ്പണം, ദൈവാശ്രയത്വം തുടങ്ങിയ സവിശേഷതകള്‍ വിശ്വാസസമൂഹം തങ്ങളുടെ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി തിരുനാള്‍ ആചരണം അന്വര്‍ത്ഥമാക്കണമെന്നു ആഹ്വാനം ചെയ്തു. 

പ്രധാന തിരുനാള്‍ ദിനമായ 29-നു ഞായറാഴ്ച രാവിലെ 10ന് അര്‍പ്പിച്ച റാസ കുര്‍ബാനയ്ക്ക് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രധാനകാർമികത്വംവഹിച്ചു. സമീപ ഇടവകളിലും അയല്‍സംസ്ഥാനങ്ങളിലും നിന്നു കടന്നുവന്നവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹത്തിനു റാസകുര്‍ബാന വലിയൊരു വിശ്വാസ വളര്‍ച്ചാനുഭവം പ്രദാനംചെയ്തു. നമ്മുടെ കുഞ്ഞുങ്ങളെ സജീവവും, യോഗ്യവും, ബോധപൂര്‍വ്വവും ആയ യഥാര്‍ത്ഥവിശ്വാസത്തിന്റെ പാതയിലൂടെ നയിക്കുവാന്‍ ആധുനികതയുടെയും വ്യഗ്രതയുടെയും മദ്ധ്യേകഴിയുന്നവരെങ്കിലും മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വം വിസ്മരിക്കരുതെന്നു പിതാവ് വചനസന്ദേശവേളയില്‍ ഓര്‍മിപ്പിച്ചു. വിശുദ്ധയില്‍ വിലങ്ങിയിരുന്ന സ്‌നേഹം, ത്യാഗം, സഹനം, എന്നീ സദ്ഗുണങ്ങള്‍ സ്വന്തമാക്കുവാന്‍ ഏവരെയും ദൈവപിതാവ് അനുഗ്രഹിക്കട്ടെ എന്ന്പിതാവ് പ്രാര്‍ത്ഥിച്ചു.

കൊടിതോരണങ്ങളാല്‍ അലംകൃതമായ തെരുവീഥികളിലൂടെ മുത്തുക്കുടകളുമേന്തി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ട് കേരളത്തനിമയില്‍ നടന്ന പ്രദക്ഷിണം ഏവര്‍ക്കും ഒരു ആത്മീയ അനുഭവംആയി. 30-നു തിങ്കളാഴ്ച വൈകിട്ട് 7:30നു മരിച്ചവരുടെ ഓര്‍മ ആചരിക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ശേഷം കൊടിയിറക്കി തിരുനാള്‍ ആചരണം പൂര്‍ത്തിയായി.

വിശ്വാസസമൂഹത്തിനു ദൈവംസമ്മാനമായി നല്‍കിയ ദേവാലയത്തില്‍ നടന്ന ആദ്യതിരുനാള്‍ മനോഹരമായി കൊണ്ടാടാന്‍ സാധിച്ചത് ദൈവകരുണയുടെ പ്രകടമായ ഇടപെടലാണെന്നു വികാരിയച്ചന്‍ അനുസ്മരിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയില്‍ സ്വര്‍ഗപിതാവിന്റെ അനവധിയായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വന്നുചേര്‍ന്ന ഭക്തജനങ്ങള്‍ക്ക് ഇടവക വികാരിറവ. ഫാ. കുര്യാക്കോസ ്കുമ്പകീലും, കണ്‍വീനര്‍ സോണി അറയ്ക്കലും, ട്രസ്റ്റീമാരായ ആന്റണി അറയ്ക്കലും ജോര്‍ജ് ചാക്കോ പരവരാവത്തും ഹാര്‍ദ്ദവമായ നന്ദി അര്‍പ്പിച്ചു.

For Details please visit www.syromalabarla.org

ജെനി ജോയി അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.