Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രഥമ വനിതയുടെ മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വം

പി. പി. ചെറിയാൻ
melina-parents

മൻഹാട്ടൻ (ന്യൂയോർക്ക് )∙ അമേരിക്കൻ പ്രഥമ വനിത  മെലാനിയ ട്രംപിന്റെ മാതാപിതാക്കൾക്ക് ചെയ്ൻ മൈഗ്രേഷൻ പദ്ധതിയുടെ ഭാഗമായി അമേരിക്കൻ പൗരത്വം നൽകി.

ഓഗസ്റ്റ് 9 വ്യാഴാഴ്ച ന്യൂയോർക്ക് മൻഹാട്ടനിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് സ്ലൊവേനിയൻ വംശജരായ അമേരിക്കൻ ഗ്രീൻകാർഡുള്ള  VIKTOR KNAVS, AMALIJA KNAVS  എന്നിവക്ക് അമേരിക്കൻ പൗരത്വം നൽകിയതെന്ന് അറ്റോർണി മൈക്കിൾ വിൽഡസ് പറഞ്ഞു.

donald-trump

ചെയ്ൻ മൈഗ്രേഷനെ രൂക്ഷമായാണ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ വിമർശിച്ചിരുന്നു. മക്കൾ അമേരിക്കയിലെത്തി നാട്ടിൽ നിന്നും കൊണ്ടുവരുന്ന പ്രായമായ മാതാപിതാക്കൾക്ക് പൗരത്വം  നൽകുന്നതിനെ തള്ളി പറയുന്നതിന് ട്രംപ് എന്നും മുൻഗണന നൽകിയിരുന്നു.

malina

20 മില്യൺ ലീഗൽ ഇമ്മാഗ്രന്റ്സാണ്  അമേരിക്കയിലുള്ളത്. മെലേനിയ ട്രംപാണ് മാതാപിതാക്കളെ സ്പോൺസർ ചെയ്തു അമേരിക്കയിൽ കൊണ്ടുവന്നത്. അമേരിക്കയിൽ എത്തി ഗ്രീൻ കാർഡു ലഭിച്ചാൽ അഞ്ചു വർഷത്തിനുശേഷം പൗരത്വത്തിനുള്ള അപേക്ഷ മറ്റു നിയമ തടങ്ങൾ ഒന്നും ഇല്ലെങ്കിൽ സമർപ്പിക്കാവുന്നതാണ്.

അമേരിക്കൻ പൗരത്വം നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നതിന് തയാറെടുക്കുന്നതിനിടയിൽ പ്രഥമ വനിതയുടെ മാതാപിതാക്കൾ പൗരത്വം നേടിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.