Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പായ്ക്ക് ഡാലസിൽ ഊഷ്മള സ്വീകരണം

പി. പി. ചെറിയാൻ
coorilos

ഡാലസ് ∙ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്ന നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂർ ഭദ്രാസന എപ്പിസ്കോപ്പായുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് മെത്രാച്ചന് ഡാലസ് ഫോർട്ട് വർത്ത് വിമാനതാവളത്തിൽ ഊഷ്മള വരവേൽപ് നൽകി.

ഓഗസ്റ്റ് 9 വ്യാഴാഴ്ച ഡിഎഫ്ഡബ്ല്യു എയർപോർട്ടിൽ എത്തിച്ചേർന്ന തിരുമേനിയെ ഫാർമേഴ്സ് ബ്രാഞ്ച് മർത്തോമ ഇടവക വികാരി റവ. ഏബ്രഹാം മാത്യു,  അസി. വികാരി ബ്ലെസിൻ കെ. മോൻ, സെന്റ് പോൾസ് ഇടവക വികാരി റവ. മാത്യു ജോസഫ്, കരോൾട്ടൻ മാർത്തോമ്മ ചർച്ച് വികാരിയും നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസന മീഡിയാ കമ്മിറ്റി കൺവീനറുമായ റവ. വിജു വർഗീസ്, മീഡിയാ കമ്മിറ്റി മെംബറും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം, പി. വി. തോമസ്, ആഡം മാത്യു, പി. ടി. മാത്യു, ബിജു ഫിലിപ്പ് എന്നിവർ ചേർന്ന് സ്വീകരിച്ചു. 

ഓഗസ്റ്റ് 10 വെള്ളിയാഴ്ച ആരംഭിക്കുന്ന കെസിഇഎഫ് കൺവൻഷൻ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 12 ഞായറാഴ്ച ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ചിൽ രാവിലേയും സെഹിയോൻ മാർത്തോമ ചർച്ചിൽ വൈകിട്ടും നടക്കുന്ന വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.