Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്

lukose

ഡിട്രോയിറ്റ്∙അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ സ്മരണയ്ക്കായി നടത്തുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ 13-ാം ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന് ഈ വര്‍ഷം ഡിട്രോയിറ്റ് ആതിഥേയത്വം അരുളുന്നു.

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി ഡിട്രോയിറ്റിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 1 ശനിയാഴ്ച രാവിലെ 9 മുതല്‍ (Elite Sportsplex 2020 mall Dr. E. Waterford, MI 48328) സ്റ്റേഡിയത്തില്‍ എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടെ ഡിട്രോയിറ്റ് ഈഗിൾസ് വോളിബോൾ ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി ഏതാണ്ട് 10 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ ടൂര്‍ണമെന്റിന്റെ വിജയപ്രദമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. 

2018 സെപ്റ്റംബര്‍ ഒന്നിനു നടക്കുന്ന ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് അമേരിക്കയിലെ എല്ലാ മലയാളികളെയും ഡിട്രോയിറ്റിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ. ജോയി ചെറിയാന്‍ -586 872 3788, മാത്യു ചെരുവില്‍ -568 206 6164.മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.