Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മപെരുന്നാൾ

St-Mary-Picture

സാൻഫ്രാൻസിസ്കോ ∙  സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ വി. ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളും ധ്യാനയോഗവും 2018 ഓഗസ്റ്റ് 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പൊലീത്തായുടെ സാന്നിധ്യത്തിൽ നടത്തുന്നു.

ഓഗസ്റ്റ് 18 (ശനി) ഉച്ചക്ക് ഒരു മണിക്ക് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ കുടുംബം ദൈവത്തിന്റെ സ്വപ്നം എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനയോഗം നടത്തും. വിവിധ പ്രശ്നങ്ങളാൽ അനുദിനം സങ്കീർണ്ണമായികൊണ്ടിരിക്കുന്ന ഇന്നത്തെ കുടുംബ പശ്ചാത്തലത്തിൽ, ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെകുറിച്ചു, മാതൃകാ കുടുംബ ജീവിതത്തെക്കുറിച്ചും  തിരുവചനാടിസ്ഥാനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്ന ഈ ആത്മീയ വിരുന്ന് വിശ്വാസികൾക്ക് ഏറെ ആസ്വാദ്യകരമായിരിക്കും.

വൈകിട്ട് 6.30 ന് സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 19 (ഞായർ) രാവിലെ 8.45 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബാന അർപ്പണവും നടക്കും.

മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികൾ അണിചേർന്ന്  അടക്കും ചിട്ടയുമായി നടത്തപ്പെടുന്ന ഭക്തിനിർഭരവും വർണ്ണപകിട്ടാർന്നതുമായ റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.12 മണിക്ക് സ്നേഹ വിരുന്നോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

പെരുന്നാൾ ചടങ്ങുകൾ ഏറെ അനുഗ്രഹകരമായി നടത്തുന്നതിന് വികാരി റവ. ഫാ. തോമസ് കോര, വൈസ് പ്രസിഡന്റ് ജോയി അബ്രഹാം, സെക്രട്ടറി യൽദൊ ജോൺ ട്രസ്റ്റി, ബേസിൽ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിങ്ങ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

പെരുന്നാൾ ആഘോഷങ്ങളിലും ധ്യാനയോഗത്തിലും പങ്കുചേർന്ന് , മഹാ പരിശുദ്ധയായ ദൈവ മാതാവിന്റെ മദ്ധ്യസ്ഥതയാൽ, അനുഗ്രഹിതരാകുവാൻ വിശ്വാസികളേവരേയും ഹാർദവമായി ക്ഷണിക്കുന്നതായും വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.