Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വവർഗരതി നിയമ വിധേയം: ആഘോഷമാക്കി ഇന്ത്യൻ വംശജരായ ലസ‌്‌ബിയൻ ദമ്പതികൾ

പി. പി. ചെറിയാൻ
homosexual1

സാൻ ലിയാൻഡ്രൊ∙ ഇന്ത്യയിൽ സ്വവർഗരതി നിയമ വിധേയമാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി ആഘോഷമാക്കി മാറ്റി  കലിഫോർണിയയിലെ ഇന്ത്യൻ ലസ‌്‌ബിയൻ ദമ്പതിമാർ. കലിഫോർണിയ ഈസ്റ്റ് ബെ സിറ്റിയിലെ കൂൾഫി ക്രീമറിയുടെ സ്ഥാപകരായ ലസ‌്‌ബിയൻ ദമ്പതിമാരായ പ്രീതിയും അൻജിയും പുതിയ ലിമിറ്റഡ്–എഡിഷൻ ഐസ് ക്രീം ഫ്ലേവർ റീലിസ് ചെയ്താണ് വിധിയെ സ്വാഗതം ചെയ്തത്.

സ്വവർഗരതി കുറ്റകരമാണെന്ന കൊളോണിയൽ കാലഘട്ടം മുതൽ നിലവിലിരുന്ന വിധിയാണ് സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് തള്ളി കളഞ്ഞത്. ഇന്ത്യ സ്വീകരിച്ച സുപ്രധാന വിധി തങ്ങളെ ആഹ്ലാദഭരിതരാക്കുന്നുവെന്നാണു വിധി പുറത്തുവന്ന ഉടനെ ദമ്പതിമാർ പ്രതികരിച്ചത്. 2014 ലാണ് തങ്ങൾ വിവാഹിതരായത്. ഇനി ഇന്ത്യ സന്ദർശിക്കുന്നതിൽ അഭിമാനം തോന്നും. ഇനിമുതല്‍ സമൂഹത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാനാകും. ഇവർ തുടർന്നു പറഞ്ഞു.

ice-cream

എൽജിബിറ്റിക്യു കമ്മ്യൂണിറ്റിക്കുവേണ്ടി 25 വർഷം പ്രവർത്തിച്ചതിന് അംഗീകാരമായി 2013 ൽ പ്രസിഡന്റ് ബറാക്ക് ഒബാമയും വൈസ് പ്രസിഡന്റ് ജൊ ബൈഡനും ഇവരെ വൈറ്റ് ഹൗസിൽ ആദരിച്ചിരുന്നു. ഇന്ത്യൻ സുപ്രീം കോടതി വിധി അമേരിക്കയിലെ ന്യൂനപക്ഷം ആഘോഷമാക്കുമ്പോൾ ബഹുഭൂരിപക്ഷവും വിധിയിൽ ആശങ്കാകുലരാണ്. സ്വവർഗരതി നിയമ വിധേയമായാൽ ഇന്ത്യയുടെ സ്ഥിതി എന്താകുമെന്നാണു ഇവരുടെ ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.