Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശുചിത്വത്തിൽ ഏഴാം തവണയും ഒന്നാമൻ മഹിമ തന്നെ

mahima1

ഹൂസ്റ്റൺ ∙ ഫോർട്ട്ബെന്റ് കൗണ്ടി ക്ലീൻ റസ്റ്ററന്റ് അവാർഡ് പതിവുപോലെ ഇത്തവണയും മഹിമ ഇന്ത്യൻ ബിസ്ട്രോയ്ക്കു തന്നെ. 2012 മുതൽ സ്ഥിരമായി ഏഴാം തവണയും ഈ അവാർഡ് നേടുന്ന മഹിമ മിസോറി സിറ്റിയിലാണ് പ്രവർത്തിക്കുന്നത്.

ശുചിത്വത്തിന്റെയും ഗുണ മേന്മയുടെയും വൈഭവമാണ് നിറക്കൂട്ടുകളില്ലാത്ത മഹിമയുടെ രുചിക്കൂട്ട്. തനിമയാർന്ന ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറ തന്നെയാണ് മഹിമ ഇന്ത്യൻ ബിസ്ട്രോം എന്ന ഈ റസ്റ്ററന്റ്.

ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാണ് മഹിമയെ ഈ അവാർഡിന് അർഹമാക്കുന്നത്. സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മേയർ അലൻ ഓവൻ, കൗൺസിലേഴ്സ് എന്നീവരുടെ സാന്നിധ്യത്തിൽ ഹെൽത്ത്  ഇൻസ്പെക്ടർ എലീന ഏബ്രഹാമിൽ നിന്നു റസ്റ്ററന്റ് ഉടമ സബി പൗലോസ് അവാർഡ് സ്വീകരിച്ചു. മിസോറി സിറ്റിയിൽ നിന്ന് ഏഴു തവണ സ്ഥിരമായി ഈ അവാർഡിന് അർഹനാകുന്ന ഏക ഇന്ത്യക്കാരനും മലയാളിയുമാണ് സബി.

mahima

തനിക്കു ലഭിച്ച അവാർഡിന് ആദ്യം ദൈവത്തിനും തന്നോട് നിരന്തരം സഹകരിച്ചു കൊണ്ടിരിക്കുന്ന മലയാളി സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി അർപ്പിച്ചു. സഹായി വർഗീസ് മാവേലിയും ചേർന്നു പുതുമയാർന്ന ബേക്കറി വിഭവങ്ങൾ ഒരുക്കി കേറ്ററിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാണ് ഷെഫ്. സബിയുടെ താൽപര്യം.

 ഭാര്യ;  ദീപ (നഴ്സ് പ്രാക്ടീഷണർ),  മക്കൾ : മീവൽ, നോയൽ (വിദ്യാർഥികൾ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.