Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയിൽ വാർഷികം ആഘോഷിച്ചു

cake-cutting

ഷിക്കാഗേ∙ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ദൈവാലയത്തിന്റെ വാർഷികം മധുരം പങ്കുവച്ച് ആഘോഷിച്ചത്. 

ക്രമീകരണങ്ങൾക്കു തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവർ നേതൃത്വം നൽകി.

മതബോധന അധ്യയനവർഷം ആരംഭിച്ചു

teachers

ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2017-2018 വർഷത്തേക്കുള്ള മതബോധന വിദ്യാർഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, റ്റീനാ നെടുവാമ്പുഴ, മെർളിൻ പുള്ളോർകുന്നേൽ, നബീസ ചെമ്മാച്ചേൽ, സ്കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരെ ആദരിക്കുകയും ആശീർവദിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.