Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആത്മസംഗീതം 2018 സെപ്റ്റംബര്‍ 19 ന്

kikoff_pic

ബോസ്റ്റണ്‍∙ ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ സിഎച്ച്എന്‍ നെറ്റ് വര്‍ക്കിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന സംഗീതനിശ ആത്മസംഗീതം 2018-ന്റെ കിക്ക്ഓഫ് മീറ്റി നടത്തി. ഫാ. റോയി ജോര്‍ജിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫാ. ടോണി പുല്ലൂക്കാട്ട് ആശംസാ പ്രസംഗം നടത്തി. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സിറ്റിസണ്‍സ് ബാങ്ക് മാനേജര്‍ ബന്നി ജോര്‍ജിന് നല്‍കി ഫാ. റോയി ജോര്‍ജ് നിര്‍വഹിച്ചു. 

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, സിഎച്ച്എന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കുമെന്നു സംഘടനയുടെ പ്രസിഡന്റ് ജിജി വര്‍ഗീസ് പറഞ്ഞു. കെയിന്‍ പ്രസിഡന്റ് ജോസഫ് കുന്നേല്‍, കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസ് സെക്രട്ടറി ജോസ് പുത്തന്‍പുരയ്ക്കല്‍, കാര്‍മല്‍ മാര്‍ത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. വിവരങ്ങള്‍ക്ക്: www.compassionatehearts.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.