Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ 'ഫൊറെയിൻ ഫെസ്റ്റ്': ഒരുക്കങ്ങൾ പുരോഗമിക്കുന്നു  

ഷിക്കാഗോ∙ ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോർട്ടൺഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ടു നടത്തുന്ന 'ഫൊറെയിൻ ഫെസ്റ്റ്' ഒക്ടോബർ 27 നു ‌9.30 മുതൽ വൈകിട്ട് ആറു വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയത്തിൽ വച്ച് നടക്കും. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സിറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, മിയാവോ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും. 

ഫൊറെയിൻ ഫെസ്റ്റ്ന്റെ വിജയകരമായ ക്രമീകരണങ്ങൾക്കു ക്നാനായ റീജിയൻ ഡയറക്ടറും മോർട്ടൺ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ, ഡിട്രോയിറ്റ് സെന്റ്. മേരീസ് ഇടവക വികാരി ഫാദർ ജെമി പുതുശ്ശേരിൽ, മിനസോട്ട ഇടവക വികാരി ഫാദർ. ബിജു പാട്ടശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 

ഫൊറെയിൻ ഫെസ്റ്റ്നായി വിവിധ മേഖലയിൽ നേതൃത്വം കൊടുക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന കമ്മിറ്റി കണ്‍വീനർമാർ: ജനറൽ കൺവീനർ: സഖറിയ ചേലയ്ക്കൽ, ഫൈനാൻസ്: പോൾസൺ കുളങ്ങര, ഫുഡ്: കുരിയൻ നെല്ലാമറ്റം, ലിറ്റർജി: ഫിലിപ്പ് കണ്ണോത്തറ, ചർച്ച് ക്വയർ: സജി മാലിതുരുത്തേൽ. സെമിനാർ: ജെയ്മോൻ നന്ദികാട്ട്, എന്റെർടെയിൻമെൻറ്: സിമി തൈമ്യാലിൽ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇൻഫെന്റെസ്: ട്വിങ്കിൾ തോട്ടിച്ചിറയിൽ, ചിൽഡ്രൻ: ബിനു ഇടകരയിൽ, ഏഞ്ചൽസ്മീറ്റ്: ജ്യോതി ആലപ്പാട്ട്, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.