Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎപിസി മാധ്യമ സമ്മേളനം കിക്ക് ഓഫ് നടത്തി

picture2

ന്യൂയോര്‍ക്ക്∙ ഇന്തോ–അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് രാജ്യാന്തരമാധ്യമ സമ്മേളനത്തിനു മുന്നോടിയായി ട്രൈസ്‌റ്റേറ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്വിക്ക്ഓഫ് നടത്തി. സമ്മേളനത്തില്‍ ചാപ്റ്റര്‍ അംഗങ്ങളും പ്രമുഖരും പങ്കെടുത്തു. മുന്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. 

ഒക്ടോബര്‍ 5 മുതല്‍ 8 വരെ അറ്റ്‌ലാന്റയില്‍ നടക്കുന്ന മീഡിയ കോണ്‍ഫ്രന്‍സിനായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐഎപിസി സ്ഥാപക ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡ് അംഗവുമായ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. 

picture3

കോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്നു ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സുനില്‍ ജോസഫ് കൂഴമ്പാല പറഞ്ഞു.  പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു അമേരിക്കയിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകനും പ്രൊഡ്യൂസറുമായ ഡോ. ബാബു തോമസ് പറഞ്ഞു.

picture4

പ്രളയബാധിതമായ കേരളത്തിന് നമ്മുക്കുപറ്റുന്ന കൈത്താങ്ങ് നല്‍കാന്‍ ഒരുമിച്ചുനില്‍ക്കാമെന്നു ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഇന്നസന്റ് ഉലഹന്നാന്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് പ്രമുഖമാധ്യമപ്രവര്‍ത്തകരെത്തുമെന്നു ഐഎപിസി പിആര്‍ഒ ഫിലിപ്പ് മാരേട്ട് പറഞ്ഞു. ഐഎപിസിയുടെ കോണ്‍ഫറന്‍സില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരം പറഞ്ഞു. 

picture5

ഐഎപിസി ഫിലാഡാല്‍ഫിയ ചാപ്റ്റര്‍ ട്രഷറര്‍ ജിനു ജോണ്‍ മാത്യു, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ഐഎപിസി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ മാത്യു എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു. ദേശീയ സെക്രട്ടറി അരുണ്‍ ഹരി, പവര്‍വിഷന്‍ യൂണിടെക്ക് സ്ഥാപകന്‍ ബാബു തോമസ്, സജു ഫിലാഡാല്‍ഫിയ, ഷാജി എണ്ണശേരി, ബെന്‍സി ജോണി, സജി താമരംവേലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐഎപിസി ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദിപറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.