Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസിൽ ഇന്ത്യൻ കോൺസുലേറ്റ് വീസ ക്യാംപ് സെപ്റ്റംബർ 15 ന്

Passport-Act-min

ഡാലസ്∙ ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് സെപ്റ്റംബർ 15 നു ഡാലസിൽ വീസ ക്യാംപ് സംഘടിപ്പിക്കുന്നു. ചിന്മയാ മിഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് എന്നീ സംഘടനകളുടെ  സഹകരണത്തോടെ ഇർവിങ് 900 നോർത്ത് ബൽറ്റ് ലൈനിലുള്ള ചിന്മയ ചിത്ര കൂട്ടിലാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം രാവിലെ പത്തു മുതൽ വൈകിട്ട് 5 വരെ ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്പോർട്ട്, ഒസിഐ കാർഡ്, പേരു പുതുക്കൽ തുടങ്ങിവയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ പരിശോധിച്ചു നൽകും. ഈ അപേക്ഷകൾ സികെജിഎസ് (ഹൂസ്റ്റൺ) ഓഫിസിലേക്ക് അയച്ചു കൊടുക്കാൻ കാല താമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉദ്യോഗസ്ഥർ നൽകും. മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിഗണന. വിവരങ്ങൾക്ക് :ഹൂസ്റ്റൺ കോൺസുലേറ്റുമായോ 972 790 1498, 972 234 4268 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.