Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൂന്നു വയസ്സുകാരന്റെ പാദം ചൂടുവെള്ളത്തിൽ വച്ച് പൊള്ളിച്ച മാതാവിന് ശിക്ഷ

sherettaharris

ഫ്ളോറിഡ∙മൂന്നു വയസ്സുള്ള മകന്റെ കാൽപാദം ബാത്ത് ടബിലെ ചൂടുവെള്ളത്തിലിട്ടു ഗുരുതരമായി പരുക്കേൽപിച്ച മാതാവ് ഷെറിറ്റ ഹാരിസിന് (23) ജയിൽ ശിക്ഷ. ജാമ്യത്തിലായിരുന്ന ഷെറിറ്റായുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കുന്നതിന് കഴിഞ്ഞ ദിവസം ജഡ്ജി ഉത്തരവിട്ടു. കഴിഞ്ഞ വർഷമാണു ഷെറിറ്റ കുഞ്ഞിനെ പരുക്കേൽപിച്ചത്. കുറ്റസമ്മതം നടത്തിയ ഷെറിറ്റയുടെ ശിക്ഷ പിന്നീട് വിധിക്കും. 

ബാത്ത് ടബിൽ വെള്ളം തുറന്നിട്ടിരുന്നുവെന്നും കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നുമാണ് ഷെറിറ്റാ പൊലീസിനെ അറിയിച്ചത്. ഇവർ തന്നെയാണു കുട്ടിക്ക് പൊള്ളലേറ്റ വിവരം 911 വിളിച്ച് അറിയിച്ചത്. ഫോൺ ചെയ്യുന്നതിനിടയിൽ കുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഒരു മാസത്തിനുശേഷം ഷെറിറ്റയുടെ അൺസുഹ‍ൃത്ത് സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസിനെ അറിയിച്ചു. താനും ഷെറിറ്റയും തമ്മിൽ തർക്കമുണ്ടായതായും തുടർന്ന് കോപാകുലയായ ഷെറിറ്റ കുട്ടിയെ മനഃപൂർവ്വം ബാത്ത് ടബിലെ ചൂടുവെള്ളം തുറന്നിട്ടു അതിൽ ഇരുകാലുകളും താഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും അറിയിച്ചു. 30 വർഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.