Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓണാഘോഷം പ്രളയബാധിതർക്കുസമർപ്പിച്ച് ഓം

flood-relief

ലൊസാഞ്ചലസ്∙  ഓണം-ശ്രീനാരായണ ഗുരു ജയന്തി ആഘോഷം കേരളത്തിലെ പ്രളയബാധിതർക്കുസമർപ്പിച്ചു ലൊസാഞ്ചലസ് മലയാളികൾ മാതൃകയായി. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീ (ഓം) സാണ് ഈവർഷത്തെ ഓണം-ഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലെ വരുമാനം മുഴുവനും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

flood-relief1

രമ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം മുഖ്യാഥിതിയായ നിധിൻഷായും, ട്രാൻസാഡിയ ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ബി. യു. പട്ടേലും ചേർന്നു നിലവിളക്കുകൊളുത്തി. വിവിധ കാലാപരിപാടികളും അരങ്ങേറി. കേരളത്തിലെ സാമൂഹിക രംഗങ്ങളിൽ  ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും സ്വാധീനത്തെകുറിച്ച്   ജി. കെ. നായർ സംസാരിച്ചു.  

flood-relief3

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുമനസുകൾക്ക് ഓം പ്രസിഡന്റ് രമ നായർ, ഡയറക്ടർ രവി വെള്ളത്തിരി, ജോ സെക്രട്ടറി ജയ് നായർ എന്നിവർ നന്ദി അറിയിച്ചു. ജിജു പുരുഷോത്തമനൊരുക്കിയ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. സുരേഷ് എഞ്ചൂർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.