Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് മേരിസിൽ ജനന തിരുന്നാൾ ആഘോഷിച്ചു

semeris

ഷിക്കാഗോ∙  മോർട്ടൺഗ്രോവ് സെന്റ മേരീസ് ക്നാനായ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജന്മദിനം ആചരിച്ചു. നോമ്പാചരണത്തിന്റെ സമാപന ദിനമായ സെപ്തംബർ എട്ടിനു രാവിലെ നടന്ന വി.ബലിയിൽ ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവർ കാർമികരായിരുന്നു. ഫാ. ബിൻസ് വചന സന്ദേശം നടത്തി. 

കർബാനയ്ക്കുശേഷം ഇടവകയിലെ മേരി നാമധാരികളെ ആദരിക്കുകയും വെഞ്ചിരിച്ച പരിശുദ്ധഅമ്മയുടെ ഛായാചിത്രം സമ്മാനിക്കുകയും ചെയ്തു.  ജനനതിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മധുരം പങ്കിടുകയും സമാപനത്തിൽ മേരി നാമധാരികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയോടൊപ്പം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.