Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാലിഫോർണിയയിൽ വെടിവയ്പ്; ആറുപേർ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ
california-shooting

കാലിഫോര്‍ണിയ ∙ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അഞ്ചു പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. തെക്കൻ കാലിഫോർണിയയിലെ ബക്കെർഫീൽഡിലാണ് സംഭവം. 

അക്രമിയും ഭാര്യയും കാലിഫോർണിയയിലെ ​ബക്കെർഫീൽഡിലെ ട്രാവലിങ്ങ്​ കമ്പനിയിലേക്ക്​ ചെന്ന്​ അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെട്ടു. ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടി​െവച്ചുകൊന്നു. തുടർന്ന് ഇയാളുമായി തർക്കിച്ച വ്യക്​തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടി​വെച്ചു കൊന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ്​ ഡോണി യങ്​ബ്ലഡ്​ പത്രസമ്മേളനത്തിൽ അറിയിച്ചു.

california-shooting1

മറ്റൊരു വീട്ടിലേക്ക്​ ഇടിച്ചു കയറി അവിടെയുള്ള രണ്ടുപേരെക്കൂടി വെടിവെച്ചു വീഴ്​ത്തി. സ്വയം നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളോ വെടിവെപ്പിന് പ്രതിയെ പ്രേരിപ്പിച്ചതിനെ കുറിച്ചോ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനു പൊലീസ് വിസമ്മതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.