Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി പെരുന്നാള്‍

stbasil_perunal

ബോസ്റ്റണ്‍∙ പരിശുദ്ധയല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാല്‍ സെപ്റ്റംബര്‍ 29,30 തിയതികളിൽ നടക്കും. 29 നു വൈകിട്ട് 6.30 നു കൊടിയേറ്റ്, തുടര്‍ന്നു സന്ധ്യാപ്രാർഥന, പ്രസംഗം തുടങ്ങിയവയും, 30 നു രാവിലെ 9 നു പ്രഭാത പ്രാര്‍ത്ഥന, 10 നു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണു പ്രധാന പരിപാടികള്‍. 

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി നിജോ വര്‍ഗീസ്, ട്രഷറര്‍ എല്‍ദോ സിറിയക് തുടങ്ങിയവരോടൊപ്പം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. വിവരങ്ങള്‍ക്ക്: www.stbasil.org. ഫാ. റോയി വര്‍ഗീസ് (508 617 6450), ഡോ. ഏബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 401 601 7362, നിജോ വര്‍ഗീസ് (സെക്രട്ടറി) 952 217 9992, എല്‍ദോ സിറിയക് (408 506 6018).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.