Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുടുംബ വിശുദ്ധീകരണ ധ്യാനം

dhyanam1

വാഷിങ്ടൻ ഡിസി∙ ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബര്‍ 14 മുതൽ 16 വരെ വാഷിങ്ടൻ ഡിസിയില്‍ നടക്കും. വാഷിങ്ടൻ റീജിയന്‍ കത്തോലിക്കാ ഇടവകകളുടെ നേതൃത്തത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍  എല്ലാ മതവിഭാഗത്തിനും പങ്കെടുക്കാം.

dhyanam2

കുടുംബവിശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള ധ്യാനം വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് ചരിത്രത്തില്‍ ഇടംനേടുമെന്ന് മുഖ്യരക്ഷാധികാരി ഫാദര്‍ മാത്യു പുഞ്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളി വൈകുന്നേരം ആറുമണി മുതല്‍ ഒന്‍പതുവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം നടക്കുന്നത്.

ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു ജനറല്‍ കണ്‍വീനര്‍ മനോജ് മാത്യു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.