Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡല്‍ഫിയ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്‍റെ തിരുന്നാള്‍ ആഘോഷിച്ചു

mathavu1

ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയ്ക്കു തിലകക്കുറിയായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീർഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്‍റെ തിരുന്നാള്‍ ആഘോഷിച്ചു. ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി ആയിരങ്ങള്‍ ആത്മനിര്‍വൃതിയടഞ്ഞു. വിവിധ ഇന്ത്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതി മതസ്ഥരും പങ്കെടുത്തു.

വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്‍റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീർഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്‍റെ ജനനത്തിരുന്നാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്‍റെ തിരുന്നാളും സംയുക്തമായി സെപ്റ്റംബര്‍ എട്ടിന് ആഘോഷിച്ചു. 

കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സിറോമലബാര്‍ പള്ളിവികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍ സി.എം, അസോഷ്യേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സിഎം., സിറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെന്റ്. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെന്റ് ജൂഡ് സിറോമലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. പുഷ്പദാസ് എന്നിവര്‍ സഹകാർമികത്വം വഹിച്ചു.

mathavu2

ഇറ്റാലിയന്‍, സ്പാനിഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു. 

mathavu3

സിറോമലബാര്‍ ഇടവക നേതൃത്വം നല്‍കിയ തിരുന്നാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവിന്‍റെ മകുടോദാഹരണമായിരുന്നു. സിറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. റവ. ഡോ. സജി മുക്കൂട്ട് ദിവ്യബലിമധ്യേ തിരുന്നാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ അസോഷ്യേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സിഎം. എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

സിറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുന്നാള്‍ കോഓര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിരുന്നാളിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.