Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്ലോറിഡയിലെ ഷോപ്പിങ് മാളിൽ വെടിവയ്പ്പ്: രണ്ടു മരണം

Florida-shooting

ഫ്ലോറിഡ∙ ഫ്ലോറിഡയിലെ ഷോപ്പിങ് മാളിൽ ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഫോർട്ട് മയേഴ്സ് പൊലീസ് അറിയിച്ചു. ബെൽ ടവറിനു സമീപം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ലെന്നും പൊലീസ് പറഞ്ഞു .

Florida-shooting1

ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ മകൻ വെടിയേറ്റു മരിച്ചതായും ഭർത്താവിന് നെഞ്ചിൽ വെടിയേറ്റതായും റിപോർട്ടുണ്ട് .മരിച്ച രണ്ടാമത്തെയാൾ ഇയാളാണോയെന്നു വ്യക്തമല്ലെന്നും അറിയുന്നു. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.