Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടുർണമെന്റ് 20ന്

cup

ഫിലാഡൽഫിയ∙ അസൻഷൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്മാഷേഴ്സ് കപ്പ് സീസൺ നാല് ബാഡ്മിന്റൺ ടുർണമെന്റ് ഒക്ടോബർ 20നു നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 28 ടീമുകൾ മാറ്റുരയ്ക്കും. 

ടുർണമെന്റിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് വികാരി റവ. ജിൻസൺ കെ. മാത്യു അറിയിച്ചു.  ലിജോ ജോർജ്,  സാന്റോ മാത്യു എന്നിവരാണു  കൺവീനർമാർ. 9379 Krewston Rd ൽ ഉള്ള നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.