Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോർക്ക് ക്നാനായ ഫൊറോനാ ബൈബിൾ കലോത്സവം നവംബർ 3ന്

forona

ന്യൂയോർക്ക്∙ ക്നാനായ ഫൊറോനായുടെ കിഴിലുള്ള  ഇടവകകളുടെയും മിഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിൾ കലോത്സവം  നവംബർ 3 ശനിയാഴ്ച ‌ന്യൂജഴ്സിയിലുള്ള പാറ്റേഴ്സൺ സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തും.

വിവിധ പ്രായത്തിലുള്ളവർക്കായി വിവിധതരം ബൈബിളിലധിഷിതമായ കലാമത്സരങ്ങൾ നടത്തുന്നു . മാർഗംകളി , പുരാതനപ്പാട്ട് , പള്ളിപ്പാട്ടുകൾ, ടാബ്ലോ , പ്രസംഗം ,ക്നാനായ കലകൾ തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തും.

മാത്യു മൂലേക്കാട്ട്  പിതാവിന്റെ നേതൃത്വത്തിൽ  ദിവ്യബലി നടക്കും. ഫൊറോനാ വികാരി ഫാദർ ജോസ് തറക്കൽ, ഫാദർ ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേൽ ,ഫോർപ്പണ സെക്രട്ടറി  തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിൻഡ വില്ലുതറ ,ജിപി കട്ടപ്പുറം ,ഷീബ കറുത്തേടം  തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.