Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ‌ർഗൻ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ക്രിസ്തീയ ഗാനശുശ്രൂഷയും

bcmcf-convention

ന്യൂജഴ്സി∙ നോര്‍ത്ത് ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 30ല്‍പ്പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വന്‍ഷനും ഗാനശുശ്രൂഷയും 2018 ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 7നും 27 ശനിയാഴ്ച വൈകിട്ട് 6.30 നും  ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ്.തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ (St. Thomas Evangelical Church, 34 Delford Ave., Bergenfield, New Jersey 07621) നടക്കും. 

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്‍റെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ഭാഗമായ നോര്‍ത്ത് കാരലൈന സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അസിസ്റ്റന്‍റ് വികാരിയും അനുഗ്രഹീത വചനശുശ്രൂഷകനും വാഗ്മിയും യുവ വൈദികനുമായ റവ. ഫാ. ഡോ.  ടെനി തോമസ്(തിമോത്തി തോമസ്), ട്രൈസ്റ്റേറ്റ് മേഖലയിലെ യുവജനങ്ങളുടെയിടയില്‍ ആത്മീയ പ്രചോദനമായി പ്രവര്‍ത്തിച്ചുവരുന്ന യുവ പ്രഭാഷകനും ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളജിലെ ഗണിതശാസ്ത്ര പ്രൊഫസറുമായ ഡോ. ഷോണ്‍ രാജന്‍ എന്നിവരാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. 

ശനിയാഴ്ച നടക്കുന്ന ജോഷ് പിയേഴ്സ് ബാന്‍ഡ് നയിക്കുന ഗാനശുഷ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ സവിശേഷതയാണ്. ബിസിഎംസി. ഫെലോഷിപ്പ് ഗായക സംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ഫെലോഷിപ്പിന്‍റെ യുവ നേതൃത്വം യുവജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ മറ്റൊരു പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 207-8942

അജു തര്യന്‍, സെക്രട്ടറി  (201)724-9117    സുജിത് ഏബ്രഹാം, ട്രഷറര്‍  (201) 496-4638    റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836 സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228

രാജന്‍ മോഡയില്‍ അസി. സെക്രട്ടറി ട്രഷറര്‍ (201)674-7492

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.