Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎപിസി മാധ്യമ കോണ്‍ഫറന്‍സ് സമാപിച്ചു

IAPC3

ജോർജിയ∙ ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി)യുടെ മീഡിയാ കോൺഫറൻസ് സമാപിച്ചു. വൈസ് ചെയർപേഴ്സൺ വിനീതാ നായരുടെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സമാപനസമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുത്തു. ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ സക്കറിയഎന്നിവർ പങ്കെടുത്തു. 

4

ഐഎപിസിയുടെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഡോ. ജയ് എൻ. സമ്പത്ത് (ഹ്യൂമാനിറ്റേറിയൻ പ്രവർത്തനങ്ങൾ), പി.പി. ചെറിയാൻ (മീഡിയ), സണ്ണി മറ്റമന (സാമൂഹ്യപ്രവർത്തനം), രാജൻ ചീരൻ (കല), തങ്കമണി അരവിന്ദൻ (സാമൂഹ്യപ്രവർത്തനം), എന്നിവരായിരുന്നു എക്സലൻസ് അവാർഡ് ജേതാക്കൾ. പത്രപ്രവർത്തനരംഗത്തെ സംഭാവനകൾ പരിഗണിച്ച്, മുതിർന്ന പത്രപ്രവർത്തകൻ മഹാദേവ് ദേശായിക്ക് പ്രത്യേക അവാർഡ് നൽകി.

30 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഉപന്യാസമത്സരത്തിലും ഫോട്ടോഗ്രാഫി മത്സരത്തിലും വിജയികളായവർക്കുള്ള അവാർഡുകളും വിതരണം ചെയ്യപ്പെട്ടു.

iapc

സെമിനാറുകളും പാനൽ ചർച്ചകളും കൊണ്ടു സമ്പന്നമായിരുന്നു കോൺഫറൻസ്. അറ്റേർണി ഓംകാർ ശർമ്മ പ്രസന്റേഷൻ നടത്തി. അബു റ്റി. മാത്യു, ജിൻസ്മോൻ സക്കറിയ, മുരളി ജെ. നായർ എന്നിവര്‍ ചേർന്നു പ്രസന്റേഷൻ നടത്തി. പാറ്റി ത്രിപാഠി, ഇ. എം. രാധ, സംഗീതാ ദുവ, രൂപ്സി നറൂള എന്നിവരായിരുന്നു വിമൻസ് ഫോറം പാനലിസ്റ്റുകൾ.

അറ്റ്ലാന്റയിൽനിന്നുള്ള യുവതാരങ്ങൾ അവതരിപ്പിച്ച കലാപരിപാടികളിൽ, സിനിമാതാരം സുധീർ കരമന മുഖ്യതിഥിയായി പങ്കെടുത്തു. 'പ്രകൃതി‌ദുരന്തനിവാരണവും കേരളത്തിന്റെ പുനർനിർമ്മാണവും' എന്ന സെമിനാറിൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡോ. ബാബു സ്റ്റീഫൻ, ജിൻസ്മോൻ സക്കറിയ, എസ്.ആർ. ശക്തിധരൻ, ഇ.എം. രാധ, എ.ജെ. ഫിലിപ്പ്, റോയ് തോമസ് എന്നിവർ പങ്കെടുത്തു.

സാഹിത്യസമ്മേളനത്തിൽ, ഡോ. തോമസ് മാത്യൂ ജോയ്സ്, സജി ഡൊമിനിക്, ജെയിംസ് കൂടൽ, ജോർജ് കൊട്ടാരത്തിൽ, മുരളി ജെ. നായർ, കോരസൺ വർഗീസ്, സുധീർ കരമന എന്നിവർ സംസാരിച്ചു. ഡോ. തോമസ് മാത്യൂ ജോയ്സിന്റെ അമേരിക്കൻ ആടുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഡോ. തോമസ് മാത്യൂ ജോയ്സിനെ ആദരിച്ചു. ജോർജ് കൊട്ടാരത്തിൽ, ജോൺ കെ. ജോർജ്, സുരേഷ് തോമസ് എന്നിവരെയും ആദരിച്ചു. ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി. നായർ, ഫൊക്കാനാ മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ എന്നിവരും സമാപന സദസ്സിനെ അഭിസംബോധനചെയ്തു സംസാരിച്ചു. 

മിനി നായർ, ബിജു ചാക്കോ, ആൻഡ്രൂ ജിൻസ്, കല്യാണി നായർ എന്നിവരായിരുന്നു സമാപനസമ്മേളനത്തിന്റെ എംസിമാർ. അലിഭായ്, നീര, ഡോ. നിതിൻ (തബല) എന്നിവർ അവതരിപ്പിച്ച ഗസൽ പരിപാടിയോടെ സമ്മേളനം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.