Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎപിസിയുടെ മാതൃക അനുകരണീയം: പി. ശ്രീരാമകൃഷ്ണൻ

rama

അറ്റ്ലാന്റാ∙ വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച 30 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകിയ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകൾക്കും അനുകരണീയമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്റ്റീഫൻ ഫൗണ്ടേഷനും സെന്റ് മേരീസ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുമാണു അവാർഡ് സ്പോൺസർ ചെയ്തത്. 500 ഡോളർ വീതമാണ് കാഷ് അവാർഡ് നൽകിയത്.

ia

രണ്ടു വർഷത്തിനുള്ളിൽ 50 പേർക്ക് കാഷ് അവാർഡ് നൽകുമെന്നു ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. അറ്റ്ലാന്റാ ചാപ്റ്റർ അഡ്‌വൈസറി ബോർഡ് മെമ്പർ അനിൽ അഗസ്റ്റിനും ബോർഡ് മെമ്പർ സുനിൽ ജെ കുഴബാലയുമാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്. അമേരിക്കയിൽ കഴിയുന്ന കഴിവുള്ള ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരേയും  പ്രോത്സാഹിപ്പിക്കുകയെന്നത് ഐഎപിസിയുടെ  ദൗത്യമാണെന്നു ബോർഡ് ഓഫ് ഡയറക്ടർ ജിൻസ്മോൻ സഖറിയ പറഞ്ഞു.

iapca5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.