Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎൻ അംബാസഡറാകുമെന്ന പ്രചാരണം തെറ്റെന്ന് ഇവാങ്ക

USA-TRAFFICKING/

വാഷിങ്ടൻ ∙ നിക്കി ഹാലെക്കു പകരം ഇവാങ്ക യുഎൻ അംബാസഡറായി നിയമിക്കപ്പെടുമെന്ന പ്രചാരണം തെറ്റാണെന്ന് ഇവാങ്കയുടെ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. നിക്കിയുടെ രാജി വാർത്ത വന്ന ഉടനെ ഇവാങ്കയാണു പകരം നിയമിക്കപ്പെടുക എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തന്റെ പേരുപോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഇവാങ്ക വ്യക്തമാക്കി.

ivanka-02

വൈറ്റ് ഹൗസിൽ മറ്റുള്ള ഉന്നതരോടൊപ്പം പ്രവർത്തിക്കുന്നതാണു തനിക്കിഷ്ടമെന്നും നിക്കിയുടെ സ്ഥാനത്തേക്ക് അർഹരായവരെ പ്രസിഡന്റ് നിർദേശിക്കു മെന്നും ഇവാങ്ക കൂട്ടി ചേർത്തു.

മുൻ ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്‌വൈസറായ ഡയാന പവ്വൽ ഇപ്പോൾ ജർമനിയിൽ യുഎസ് അംബാസഡറായ റിച്ചാർഡ് ഗ്രെനൻ എന്നിവരെയാണ് നിക്കിയുടെ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നു പ്രസിഡന്റ് സൂചന നൽകിയിട്ടുണ്ട്. ഇസ്രയേല്‍– പാലസ്തീൻ സമാധാന കരാറിനുവേണ്ടി ട്രംപുമായി അടുത്തു പ്രവർത്തിച്ച ഡയനാ പവ്വലിനാണു കൂടുതൽ സാധ്യതയെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.