Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രളയ ദുരിതാശ്വാസ ഫണ്ടിനായി അരിസോണയിൽ കലാസന്ധ്യ

അരിസോണ∙ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണാർഥം അരിസോണ മലയാളി അസോസിയേഷൻ ഒരുക്കിയ കലാസന്ധ്യ എന്ന പരിപാടി ഒരു അപൂർവ ദൃശ്യ വിരുന്നായി മാറി. ഇക്കഴിഞ്ഞ ഞായറാഴ്ച അരിസോണയിലെ ഫിനിക്സ് ഇന്തോ അമേരിക്കൻ കൾച്ചറൽ സെന്ററിൽ പ്രൗഢ ഗംഭീര സദസിനുമുന്നിൽ കലാസന്ധ്യ അരങ്ങേറി. പ്രായ ഭേദമന്യേ അരിസോണയിലെ കലാകാരന്മാരും കലാകാരികളും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് മിഥുൻ വയലിനിൽ ‘കണ്ണീർ പൂവിന്റെ’ എന്ന ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

ജിൽസിയും മിഥുനും അവതാരകർ ആയിരുന്നു. ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, സ്‌കിറ്റുകൾ, തെരുവ് നാടകങ്ങൾ, എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മലയാളി അസോസിയേഷൻ സമാഹരിച്ച 20,102 ഡോളർ റിലീഫ് കമ്മിറ്റി കോർഡിനേറ്റർ സജീവ് മടമ്പത്ത് അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വടക്കലിന് ഓദ്യോഗികമായി കൈമാറി. ശ്രീകുമാർ നമ്പ്യാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ ഏവരും നന്നായി ആസ്വദിച്ചു.

അമേരിക്കൻ ദേശീയലാപനത്തോട് തുടങ്ങിയ പരിപാടികൾ ഏതാണ്ട് രാത്രി ഒൻപതുമണിയോടെ ഇന്ത്യൻ ദേശീയ ആലാപനത്തോട് സമാപിച്ചു. പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും അരിസോണ മലയാളി അസോസിയേഷൻ കമ്മിറ്റി ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.