Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദിലീപ് വർഗീസിനും ജോൺ ടൈറ്റസിനും കീൻ അവാർഡുകൾ

kean-awards

ന്യൂജഴ്സി ∙ അമേരിക്കയിലെ എൻജിനീയേഴ്സിന്റെ പ്രഫഷണൽ വേദിയായി തിളങ്ങി നിൽക്കുന്ന കീൻ പത്താം വാർഷികത്തിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. 

ഒക്ടോബർ 20 ന് , വൈകിട്ട് 5.30 യ്ക്ക് ന്യൂജഴ്സിയിലെ എഡിസൺ ഹോട്ടൽ അരങ്ങൊരുങ്ങുമ്പോൾ അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഒന്നു ചേർന്ന് ആഘോഷിക്കുവാൻ ഇതാ ഒരവസരം.

മനുഷ്യ സ്നേഹത്തിന്റെ  മകുടോദാഹരണമായി മാറി, പത്തു വർഷമായി ജന സേവനം ചെയ്ത് കേരളത്തിലും അമേരിക്കയിലും ഒരു മാതൃക സംസ്ഥാന മായിരിക്കുകയാണ് കീൻ. 10–ാം വാർഷികാഘോഷം മനുഷ്യ സ്നേഹികളായ ഏവർക്കും സമ്മേളിക്കാനായി കീൻ ഒരുക്കുന്ന ഒരു മഹാ സംരംഭമാണ്. അതിലേയ്ക്കായി ഒത്തു ചേരുവാൻ കീൻ പ്രസിഡന്റ് പ്രകാശ് കോശിയോടൊപ്പം, പത്താം വാർഷിക ആഘോഷ കമ്മിറ്റി ചെയറായ ജയ്സൺ അലക്സ്, പീലിപ്പോസ് ഫിലിപ്പ് , പ്രീതാ നമ്പ്യാർ എന്നിവർ ഒന്നു ചേർന്ന് എല്ലാ മലയാളികളെയും എഡിസൺ ഹോട്ടലിലേക്ക് സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ നൂറിലധികം കുടുംബങ്ങൾക്ക് തണലായി, ആയിരക്കണക്കിന് എൻജിനീയറിങ് വിദ്യർത്ഥികൾക്ക് തുണയായി, ജനസേവനം  മുതലാക്കി, പ്രഫഷണലിസത്തിന്റെ പാതയിൽ നിന്നുകൊണ്ട് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ കൂട്ടായ്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കീൻ.

സെമിനാറുകൾ , മെന്ററിങ്ങ് തുടങ്ങി പ്രഫഷനൽ പാതയിൽ കീൻ കഴിഞ്ഞ 10 വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കേരള സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കീൻ സംഘാടകർക്ക് പ്രത്യേകമായി അനുവദിച്ച  സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു. കീനിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തിപ്പെടുത്താനായി വേണ്ട നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദശാബ്ദി ആഘോഷങ്ങളോടൊപ്പം കീൻ അംഗങ്ങളുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുത്ത വ്യക്തികൾക്ക് പ്രത്യേക അവാർഡുകൾ നൽകാൻ ആഘോഷ കമ്മിറ്റി തീരുമാനിച്ചിക്കുന്നതായി  അവാർഡ് കമ്മിറ്റിക്കു വേണ്ടി കെ. ജെ. ഗ്രിഗറിയും ഷാജി കുര്യാക്കോസും അറിയിച്ചു.  പതിറ്റാണ്ടുകളായി എൻജിനീയറിങ്, കൺസ്ട്രക്ഷൻ രംഗത്ത്  അമേരിയ്ക്കയിൽ മുൻ നിരയിൽ നിൽക്കുന്ന ഡികെ കൺസ്ട്രക്ഷൻ കമ്പനി ഉടമയും തൃശൂർ എൻജിനീയറിംഗ് കോളജിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ദിലീപ് വർഗീസിനെ ഐക്യകണ്ഠേനയാണ് കീൻ ഡെസനിയൽ എൻജിനീയർ  ആയി തിരഞ്ഞെടുത്തത്. ജന സമ്മതനും സാമൂഹ്യ സ്നേഹിയുമായ ദിലീപ് വർഗീസ്, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്.

സിയാറ്റലിലെ ഏയ്റോ കൺട്രോൾസ് എൻജിനീയറിങ് കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായ ജോൺ ടൈറ്റസിനെ കീൻ ഡെസനിയൽ എന്റർപ്രനർ ആയി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നേതൃനിരയിൽ നിന്നു പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ജോൺ ടൈറ്റസ്. ഫോമയുടെ പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹമായ സേവനമാണ് അദ്ദേഹം മുൻ കാലങ്ങളിൽ ചെയ്തിട്ടുള്ളത്.

2018 ലെ എൻജിനീയർ ഓഫ് ദ ഈയർ ആയി ന്യൂയോർക്കിലെ ജോൺ കെ. ജോർജിനെ തിരഞ്ഞെടുത്തു. എല്ലാ വർഷവും കേരളത്തിൽ നിന്നുമുള്ള  ഒരു പ്രൊഫസറെ ആദരിയ്ക്കുന്ന ദൗത്യവും കീൻ നിർവ്വഹിയ്ക്കുന്നുണ്ട്. ഈ വർഷത്തെ ടീച്ചർ ഓഫ് ദ ഈയർ ആയി പാലക്കാട്ട് എൻഎസ്എസ് എൻജിനീയറിംഗ് കേളേജ് പ്രൊഫസറായ ഡോ. ഉമാദേവി പി. പിയെ തെരഞ്ഞെടുത്തതായി കമ്മറ്റിയ്ക്കുവേണ്ടി ഷാജി കുര്യാക്കോസ് അറിയിച്ചു.

20 ന് വിവിധ കലാപരിപാടികളോടെയും വിരുന്നു സൽക്കാരത്തോടെയും ഒരുക്കുന്ന കീൻ ദശാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനായി എല്ലാ മലയാളികളെയും എഡിസൺ ഹോട്ടലിലേക്കു ക്ഷണിക്കുന്നു. ക്ഷണം സ്വീകരിക്കുന്നവർ ഒക്ടോബർ 15 ന് മുമ്പ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് താൽപ്പര്യപ്പെടുന്നു ബന്ധപ്പെടുവാൻ വിളിക്കുക.

പ്രകാശ് കോശി : 914 450 0884 ,റജിമോൻ ഏബ്രഹാം : 908 240 3780 ,

നീന സുധീർ : 732 789 8262 , ദീപു വർഗീസ് : 201 916 0315 , എൽദോ പോൾ : 201 370 5019, പ്രീതാ നമ്പ്യാർ : 201 699 2321 , ജയ്സൺ അലക്സ് : 914 645 9899.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.keanusa.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.