Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓവർ ടൈം ജോലിചെയ്ത് ഇന്ത്യൻ അമേരിക്കൻ വംശജന്‍ നേടിയത് 539098 ഡോളർ

637601856

ന്യുയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ വംശജനായ ബവേഷ് പട്ടേല്‍ ഓവർ ടൈം ജോലി ചെയ്ത ഒരു വർഷം കൊണ്ട് നേടിയത് 5 ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം ഡോളർ. സിറ്റി ഡിപ്പാർട്ട്മെന്റിലെ എൻവയൺമെന്റൽ പ്രൊട്ടക്‌ഷൻ വിഭാഗത്തില്‍ സ്റ്റേഷനറി എൻജിനീയറാണു ബവേഷ് പട്ടേല്‍.

2086 റഗുലർ മണിക്കൂറുകൾക്കു പുറമെ 1992 മണിക്കൂറാണ് ഓവർ ടൈമായി ജോലി ചെയ്തത്. 52 ആഴ്ച ഏകദേശം 72 മണിക്കൂർ വീതമാണ് ജോലി ചെയ്തത്. സാധാരണ 40 മണിക്കൂറാണ് ഒരാഴ്ചയിലെ ജോലി സമയം കണക്കാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ ലഭ്യത കുറവാണ് ഓവർ ടൈം അനുവദിക്കുവാൻ കാരണമെ ന്ന് ഡിപ്പാർട്ട്മെന്റിലെ എൻവയൺമെന്റൽ പ്രൊട്ടക്‌ഷൻ വക്താവ് ടെഡ് ടിംബേഴ്സ് പറഞ്ഞു. 207 സ്റ്റേഷൻ എൻജിനീയർമാരിൽ 99 പേർ 400 മണിക്കൂർ വീതം ഒരു വർഷം അധിക സമയം ജോലി ചെയ്തതായി കണക്കാക്കിയിട്ടുണ്ട്. 37 പേർ ഓവർ ടൈം വകയിൽ 100,000 ഡോളർ വീതം നേടിയതായും ടെഡ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.