ലൊസാഞ്ചലസ്∙ സ്ത്രീ പ്രവേശമായി ബന്ധപ്പെട്ട വിധി ശബരിമലയുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും ഹനിക്കുന്നതായി ലൊസാഞ്ചലസ് അയ്യപ്പ ഭക്തർ. വിധി മൂലം സംജാതമായ സാഹചര്യം വിലയിരുത്താനും ഭക്തജനങ്ങൾക്കിടയിൽ ഇതു സൃഷ്ടിച്ച ഉത്കണ്ഠ ബന്ധപ്പെട്ടവരെ അറിയിക്കാനും കലിഫോർണിയയിലെ അയ്യപ്പ ഭക്തർ മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തിൽ പ്രാർഥന യജ്ഞവും പൂജയും നടത്തുന്നു.
വരുന്ന ശനിയാഴ്ച വൈകിട്ട് ബെൽ ഫ്ളവറിലുള്ള ഓം സാംസ്കാരിക കേന്ദ്രത്തിൽ നടത്തുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. എല്ലാ ഭക്തജനങ്ങളും ശനിയാഴ്ച വൈകിട്ട് ഒത്തുചേരണമെന്നു ഓം പ്രസിഡന്റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, ഡയറക്ടർ രവി വെള്ളത്തിരി എന്നിവർ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്:www.ohmcalifornia.org.