Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിവാഹം കഴിഞ്ഞയുടൻ കോപ്ടർ തകർന്ന് നവദമ്പതികൾ മരിച്ചു

പി.പി. ചെറിയാന്‍
couple-in-helicopter

ഓസ്റ്റിൻ (യുഎസ്)∙ വിവാഹച്ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയ യുവദമ്പതികൾ ഹെലികോപ്ടർ തകർന്നു മരിച്ചു. ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാർഥികളായ വില്‍ ബൈലര്‍, ബെയ്‌ലി ഐക്കമാന്‍ എന്നീ നവദമ്പതികളാണ് മരിച്ചത്. വിമാനത്തിന്റെ പൈലറ്റായിരുന്ന ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സും കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍ ക്രേഗ് ഹാച്ച് നവംബര്‍ അഞ്ചിനു തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Newlyweds1

ശനിയാഴ്ച അര്‍ധരാത്രി സാന്‍അന്റോണിയോയില്‍ നിന്നും നൂറുമൈല്‍ ദൂരെയുള്ള വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സഹപാഠികളായിരിക്കെ പ്രണയത്തിലായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സീനിയര്‍ വിദ്യാർഥിനിയായിരുന്നു വധു. ഇതേ യൂണിവേഴ്‌സിറ്റിയിലെ അഗ്രിച്ചക്കള്‍ച്ചറല്‍ കമ്യൂണിക്കേഷന്‍ സീനിയര്‍ വിദ്യാർഥിയാണ് വരന്‍.

Newlyweds

വിയറ്റ്‌നാമില്‍ ആര്‍മി ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പൈലറ്റിനു ഹെലികോപ്റ്റര്‍ സഞ്ചരിച്ച പാത വളരെ പരിചിതമായിരുന്നുവെന്നു മകള്‍ അമിലിന്‍ പറഞ്ഞു. സാന്‍അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Newlyweds2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.