Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; മുത്തശ്ശിയെ കൊന്ന് കൊച്ചുമകൻ ആത്മഹത്യ ചെയ്തു

murder

അരിസോണ∙ ഉപയോഗിച്ചിരുന്ന മുറി വൃത്തിയാക്കണമെന്നു നിരന്തരമായി ആവശ്യപ്പെട്ടിരുന്ന അമ്മൂമ്മയെ പതിനൊന്നുകാരനായ കൊച്ചുമകൻ വെടിവച്ചു കൊലപ്പെടുത്തി. നവംബർ 3 ശനിയാഴ്ച വൈകിട്ടാണ് വോൺ വുഡാർഡ് (65) കൊച്ചുമകന്റെ വെടിയേറ്റു മരിച്ചത്. വോൺ വുഡാർഡും  ഭർത്താവ് ഡോയൽ ഹെർബനട്ടും വീട്ടിൽ സോഫയിൽ ഇരുന്ന് ടിവി പരിപാടി കാണുമ്പോൾ കൊച്ചുമകൻ പുറകിലൂടെ വന്ന് അമ്മൂമ്മയുടെ തലക്കു പുറകിൽ വെടിവയ്ക്കുകയായിരുന്നു. 

ഉടനെ സോഫയിൽ നിന്നും എഴുന്നേറ്റു മുത്തശ്ശൻ കൊച്ചുമകന്റെ പുറകെ ഓടി പിടികൂടാൻ ശ്രമിച്ചെങ്കിലും അൽപ ദൂരം ഓടിയ കൊച്ചുമകൻ റിവോൾവർ ഉപയോഗിച്ചു സ്വയം വെടിയുതിർത്ത് മരിക്കുകയിരുന്നു. 

മുത്തശ്ശൻ ഹെർബർട്ടിന്റെ തോക്കാണ് കൊച്ചുമകൻ വെടിവയ്ക്കാനുപയോഗിച്ചതെന്ന് മാരികോപ്പാ കൗണ്ടി ഷെറിഫ് ഓഫീസ് വക്താവ് സെർജന്റ് ജാക്വിൻ പറഞ്ഞു. കൊച്ചു മകൻ ഉപയോഗിച്ച മുറി വൃത്തിയാക്കണെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടിട്ടും അതനുസരിക്കാതെ പിടിവാശി കാട്ടിയിരുന്നു. വീണ്ടും നിർബന്ധിച്ചതിലുള്ള ദേഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു വിവരം. കൊച്ചുമകനിൽ നിന്ന് മറ്റൊരു ആക്രമണ പ്രവർത്തനങ്ങളും ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നു ഷെറിഫ് പറഞ്ഞു. 

മുത്തശ്ശന്റെ തോക്ക് എങ്ങനെ കൊച്ചുമകനു ലഭിച്ചു എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.