Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസ് കോൺഗ്രസ്സിലേക്ക് വിജയം ആവർത്തിച്ചു ; 4 ഇന്ത്യൻ അമേരിക്കൻ വംശജർ

us-cong1

ഇല്ലിനോയ്സ് ∙ യുഎസ് കോൺഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസ്സിലെ നിലവിലുള്ള നാലു ഡമോക്രാറ്റിക്ക് ഇന്ത്യൻ അമേരിക്കൻ വംശജർക്കു വിജയം. 

ഇല്ലിനോയ്സ് എട്ടാം  കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നു രാജാ കൃഷ്ണ മൂർത്തി ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വ്യവസായിയുമായ ജെഡി  ‍ഡിഗന്വകറിനെ വൻ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകളിൽ 124908 (65.6%) വോട്ടുകൾ രാജാ നേടിയപ്പോൾ ജെഡിക്ക്  65576(34.4%) വോട്ടുകൾ മാത്രമാണ് നേടാനായത്. 

us-cong2

സിയാറ്റിൽ ഉൾപ്പെടുന്ന വാഷിങ്ടൻ ഏഴാം  കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും പ്രമീള ജയ്പാലും കലിഫോർണിയ 17–ാം  കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും റൊ ഖന്നയും വൻ വിജയം നേടിയപ്പോൾ, കാലിഫോർണിയ ഏഴാം  കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച അമി ബെറ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്. 

us-cong3

ട്രംപിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച പ്രമീള ജയ്പാലിന്റെ വിജയം ഡമോക്രാറ്റിക് പാർട്ടിക്ക് സമ്മാനിച്ചതു ഇരട്ടി മധുരമായിരുന്നു. 

us-cong4

2018 മിഡ്ടേം തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യൻ അമേരിക്കൻ വംശജരുടെ റെക്കാർഡായിരുന്നു. യുഎസ് സെനറ്റിലേക്കൊഴിച്ചു സംസ്ഥാന– ഫെഡറൽ, മുൻസിപ്പൽ സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യൻ വംശജർ അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.