Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലിഫോര്‍ണിയ വെടിവെപ്പില്‍ അക്രമിയും പൊലീസ് ഓഫിസറും ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

california-shooting

കലിഫോര്‍ണിയ ∙ ലൊസാഞ്ചലസിനു നാൽപതു മൈൽ ബോർഡർ ലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍ അക്രമിയും പൊലീസ് ഓഫിസറും ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌ നൈറ്റ് പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.

ഹാൻഡ് ഗണ്ണിനു പുറമെ സ്‌മോക്ക് ബോംബും അക്രമി ഉപയോഗിച്ചതായി പൊലീസ് പറയുന്നു . അടുത്തവർഷം റിട്ടയർ ചെയേണ്ട ഇരുപത്തി ഒൻപതു വർഷം സർവീസുള്ള ഡെപ്യൂട്ടി ഷെരിഫ് റോൺ ഹിൽസ് ആണ് കൊല്ലപ്പെട്ടത്. കറുത്ത വസ്‌ത്രവും തലമുടിയും ബാറിലേക്ക് പ്രവേശിച്ച അക്രമിയും യാതൊരു പ്രകോപനവും ഇല്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അക്രമിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരമെന്നു വിശേഷിപ്പിച്ചു  പ്രസിഡന്റ് ട്രംപ് ട്വിറ്ററിൽ സന്ദേശം അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.