Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
cmdrf

തിരുവനന്തപുരം∙ പ്രവാസികളുടെ പങ്ക് പ്രോത്സാഹിപ്പിക്കാൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഡോ. ജോർജ് തോമസിന്റെ ഓട്ടം. കഴിഞ്ഞ അൻപത്തൊന്നു വർഷമായി പ്രവാസിയാണു ഞാൻ. എന്റെ വളർച്ചയുടെ അടിത്തറ കേരളമാണ്. കേരളത്തിന് ഒരു ദുരന്തമുണ്ടാകുമ്പോൾ സഹായമായി എന്തെങ്കിലും തിരിച്ചു നൽകണ്ടേ? 71 കാരനായ ഡോ. ജോർജ് തോമസിന്റേതാണു ചോദ്യം. 

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്കു പ്രവാസി മലയാളികളുടെ പങ്ക് വർധിപ്പിക്കാൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടുകയാണു ഡോ. ജോർജ് തോമസ്. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ സഹകരണത്തോടെയാണ് ഓട്ടം. ഫ്ളാഗ് ഓഫ് ക്ലിഫ്ഹൗസിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മറ്റു മന്ത്രിമാരും ധാരാളം ജനങ്ങളും സന്നിഹിതരായിരുന്നു. 

ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ സംഭാവന നൽകിയ പ്രവാസികളുടെ വിഹിതം കുറച്ചുകൂടി കൂട്ടാനും നൽകാത്തവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോധവൽക്കരണമാണു തന്റെ ഓട്ടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ഗണിതശാസ്ത്രജ്ഞനും കാനഡയിലെ യൂണിവേഴ്സിറ്റിയിൽ 25 വർഷം പ്രഫസറുമായിരുന്ന ഡോ. ജോർജ് തോമസ് ഇപ്പോൾ ചൈനയിലും പഠിപ്പിക്കുന്നു. ഇതിനകം ഒട്ടേറെ ഗണിത ശാസ്ത്രപ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. 

നവംബർ 7 ബുധനാഴ്ച ആരംഭിച്ച മാരത്തോൺ ഓട്ടം ദിവസം 23  കിലോമീറ്റർ വച്ച് മുപ്പതു ദിവസം കൊണ്ടു ദേശീയപാതയിലൂടെ ഓടാനാണ് ഉദ്ദേശിക്കുന്നത്. ഒരു മാസം കൊണ്ടു ലക്ഷ്യസ്ഥാനമായ കാസർകോട് എത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

ഇതിനു മുൻപു 2008 ൽ പ്ലാസ്റ്റിക്ക് വിപത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി കന്യാകുമാരി മുതൽ കൊല്ലൂർ മൂകാംബിക വരെ ഓടിയ ചരിത്രം ഡോ. ജോർജ് തോമസിനുൺട്. പത്തനംതിട്ട കടമ്പനാടു സ്വദേശിയായ ഇദ്ദേഹം നാട്ടിൽ വളരെയേറെ ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. കണ്ണായ കുറെ സ്ഥലം ഒരു വായനശാല, അംഗൻവാടി തുടങ്ങിയവയ്ക്കായി നൽകിയതും, തന്റെ വസ്തുവിൽ ഫുട്ബോൾ മൈതാന സൗകര്യമൊരുക്കിയതും ഇതിൽ ചിലതുമാത്രം.  ഇന്ന് ഓട്ടത്തിന്റെ മൂന്നാം ദിവസം. ആശംസകളും പ്രാർത്ഥനകളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.